ഡി.കെ. മുരളി ഉദ്ഘാടനം ചെയ്യുന്നു
തിരുവനന്തപുരം: രാജ്യത്ത് വളര്‍ന്ന് വരുന്ന ഫാസിസവും തീവ്രവാദവും
തുറന്നെതിര്‍ക്കാന്‍ വിദ്യാര്‍ത്ഥി-യുവജനങ്ങളുടെ യോജിച്ച പോരാട്ടം അനിവീര്യമാണെന്നും, രാഷ്ട്രത്തിന്റെ കുലീനമായ പാരമ്പര്യത്തിന് മുറിവേല്‍പ്പിച്ച് ഫാസിസം ആനന്ദനൃത്തമാടുന്ന കാലത്ത് ജനാധിപത്യ മതനിരപേക്ഷ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് സഹിഷ്ണുതയുടെ ഇന്ത്യന്‍ മാതൃക സൃഷ്ടിക്കപ്പെടണമെന്നും പാങ്ങോട് നടന്ന മുജാഹിദ് സമ്മേളനം ആവശ്യപ്പെട്ടു. മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പാങ്ങോട് സംഘടിപ്പിച്ച സമ്മേളനം ഡി.കെ. മുരളി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.
മാനവ സൗഹൃദത്തിന് മുഖ്യപരിഗണന നല്‍കി സ്‌നേഹവും സൗഹാര്‍ദവും പഠിപ്പിക്കുന്ന ഇസ്‌ലാം തീവ്രവാദത്തിനെതിരാണ്. ഇത് സമൂഹത്തെ ബോധ്യപ്പെടുത്താന്‍ യുവാക്കളുടെ കര്‍മ്മശേഷി വിനിയോഗിക്കണമെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു. കെ.എന്‍.എം. ജില്ലാ സെക്രട്ടറി അല്‍അമീന്‍ ബീമാപള്ളി, യഹ്‌യ കല്ലമ്പലം, എസ്.അബ്ദുല്‍ ഹക്കീം, ജലാലുദീന്‍ മദനി, സുല്‍ഫി സ്വലാഹി, ലത്തീഫ് പാങ്ങോട് എന്നിവര്‍ സംസാരിച്ചു. ''മതം: സഹിഷ്ണുത-സഹവര്‍ത്തിത്വം-സമാധാനം'' എന്ന പ്രമേയത്തില്‍ മൗലവി അലി ശാക്കിര്‍ മുണ്ടേരി മുഖ്യപ്രഭാഷണം നടത്തി.