എന്റെ മന്ത്രിസ്ഥാനം ഇല്ലാതാക്കിയത് മാണി:പി സി ജോർജ്
ayyo news service
തിരു:മൂന്ന് മന്ത്രിസ്ഥാനം കേരള കോണ്‍ഗ്രസ്സി (എസ്) ന് നല്‍കാനായിരുന്നു ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും മാണിയുമായുള്ള ചര്‍ച്ചയില്‍ തീരുമാനമായത്. തന്റെ സാധ്യത ഇല്ലാതാക്കിയത് മാണിയാണ്. രണ്ട് മന്ത്രിസ്ഥാനവും െഡപ്യൂട്ടി സ്പീക്കര്‍ സ്ഥാനവും മതിയെന്നായിരുന്നു മാണിയുടെ നിലപാട്. പിന്നീട് പാര്‍ട്ടി കമ്മിറ്റിയില്‍ മറിച്ചു പറയുകയും ചെയ്തു. എന്ന് ഒരു ചാനൽ ചർച്ചയിൽ ചീഫ് വിപ്പ് പി സി ജോർജ് വെളിപ്പെടുത്തി .
കെ.എം. മാണിയുമായി പിരിയണോ എന്ന ചോദ്യത്തിന്. ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയുമാണ് ഉത്തരം പറയേണ്ടതെന്നും, അഴിമതിയാരോപണം വരുമ്പോള്‍ ബൊമ്മയായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ കഴിയില്ല. എന്നും ജോർജ് വ്യക്തമാക്കി.