NEWS23/05/2016

കോഹ്ലിക്ക് വിശ്രമം;യുവ നിരയെ ധോണി നയിക്കും

ayyo news service
മുംബൈ: വിരാട് കോഹ്‌ലിക്ക് വിശ്രമം അനുവദിച്ച് സിംബാബ്‌വെയ്‌ക്കെതിരായ ഏകദിന-ട്വന്റി-20 പരമ്പരയ്ക്കുള്ള  ഏകദിന ടീമിനെ പ്രഖ്യാപിച്ചു. സീനിയര് താരങ്ങളെ ഒഴിവാക്കി പുതുമുഖങ്ങൾക്ക് പ്രാമുഖ്യം നല്കുന്ന ഏകദിന ടീമിനെ ധോണി തന്നെ നയിക്കും.  വെസ്റ്റ് ഇന്‍ഡീസിനെതിരായ നാല് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെ കോഹ്ലി തന്നെ നയിക്കും. 

മുംബൈ പേസര്‍ ശാര്‍ദുല്‍ ഠാക്കൂറആണ് ടെസ്റ്റിലെ പുതുമുഖം. കഴിഞ്ഞ രണ്ടു രഞ്ജി സീസണിലെ തകര്‍പ്പന്‍ പ്രകടനമാണ് ശാര്‍ദുലിന് ടെസ്റ്റ് ടീമിലേക്ക് വഴിതെളിച്ചത്. 2014-15 സീസണില്‍ 10 മത്സരങ്ങളില്‍ നിന്നും 48 വിക്കറ്റുകളാണ് മുംബൈ ബൗളര്‍ പിഴുതത്. 2015-16 സീസണില്‍ 41 വിക്കറ്റും സ്വന്തമാക്കിയിരുന്നു.

സിംബാബ്‌വെയ്‌ക്കെതിരായ ഏകദിന ടീമില്‍ ക്യാപ്റ്റന്‍ ധോണി മാത്രമാണ് സീനിയര്‍ താരമായിട്ടുള്ളത്. യുവതാരങ്ങളില്‍ ശ്രദ്ധേയരായ കരുണ്‍ നായര്‍,യുശ്‌വേന്ദ്ര ചഹാല്‍, മന്ദീപ് സിംഗ്, ജയന്ദ് യാദവ്, ബരീന്ദര്‍ സ്രാന്‍, ഫയിസ് ഫസല്‍, ഏകദിന എന്നിവരാണ് ഏകദിനടീമിലെ പുതുമുഖങ്ങൾ.  ഐ പി എലിൽ മികച്ച പ്രകടനം കാഴ്ച്ചവയ്ക്കുന്ന ഗൗതം ഗംഭീർ യുവരാജ് സിംഗ് ഹർഭജൻ സിംഗ് എന്നിവരെ പരിഗണിച്ചില്ല.

ഏകദിന ടീം: എം.എസ്.ധോണി (ക്യാപ്റ്റന്‍), കെ.എല്‍.രാഹുല്‍, ഫയിസ് ഫസല്‍, മനീഷ് പാണ്ഡെ, അമ്പാട്ടി റായിഡു, കരുണ്‍ നായര്‍, അക്ഷര്‍ പട്ടേല്‍, റിഷി ധവാന്‍, ജസ്പ്രീത് ബുംമ്‌റ, ബരീന്ദര്‍ സ്രാന്‍, മന്ദീപ് സിംഗ്, കേദാര്‍ ജാദവ്, ജയദേവ് ഉനാദ്ഗഡ്, യുശ്‌വേന്ദ്ര ചഹാല്‍, ജയന്ദ് യാദവ്.

ടെസ്റ്റ് ടീം: വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, മുരളി വിജയ്, ചേതേശ്വര്‍ പൂജാര, കെ.എല്‍.രാഹുല്‍, വൃദ്ധിമാന്‍ സാഹ, ആര്‍.അശ്വിന്‍, അമിത് മിശ്ര, രവീന്ദ്ര ജഡേജ, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ്, ശാര്‍ദുല്‍ ഠാക്കൂര്‍, സ്റ്റുവര്‍ട്ട് ബിന്നി.
 
Views: 1540
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024