പത്തനംതിട്ട:ശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ വിഷുക്കണി ദര്‍ശനം നാളെ(ഏപ്രില്‍15) നടക്കും. ഇന്ന്(ഏപ്രില്‍14) അത്താഴ പൂജ കഴിഞ്ഞ് നട അടയ്ക്കുന്നതിനു മുന്‍പായി ശബരിമല തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് വിഷുക്കണി ഒരുക്കും.
കൊന്നപ്പൂവ്, കണിവെള്ളരി, ചക്ക, മാങ്ങ, നാളികേരം, ഉണക്കലരി, അഷ്ടമംഗല്യം, അലക്കിയ വസ്ത്രം, വാല്‍ക്കണ്ണാടി എന്നിവ വലിയ ഓട്ടുരുളിയില്‍ ഒരുക്കിവയ്ക്കും. ഇതോടൊപ്പം ഒരു വെള്ളി പാത്രം നിറയെ നാണയ തുട്ടുകളും വച്ച ശേഷം നട അടയ്ക്കും.
വിഷു ദിവസമായ ബൂധനാഴ്ച (ഏപ്രില്‍ 15) പുലര്‍ച്ചെ നാല്ിന് നട തുറന്ന് ആദ്യം ഭഗവാനെ കണികാണിക്കും. തുടര്‍ന്ന് രാവിലെ ഏഴുവരെ ഭക്തര്‍ക്ക് കണികാണാം. ശബരിമല തന്ത്രി, ശബരിമലമാളികപ്പുറംപമ്പ മേല്‍ശാന്തിമാര്‍ ഭക്തര്‍ക്ക് നാണയത്തുട്ടുകള്‍ വിഷു കക്കൈനീട്ടമായി നല്‍കും. രാവിലെ ഏഴ്ിന് കണി ഒരുക്കം മാറ്റിയ ശേഷം അഭിഷേകവും ഉഷപൂജയും നടത്തും.
ഏപ്രില്‍ 19 വരെ പതിവ് പൂജകള്‍ക്കു പുറമേ വിശേഷാല്‍ പൂജകളായ പടി പൂജ, ഉദയാസ്തമ പൂജ(വിഷു ദിവസം ഒഴിച്ച്), നെയ്യഭിഷേകം, അഷ്ടാഭിഷേകം, പുഷ്പാഭിഷേകം, കളഭാഭിഷേകം, സഹസ്രകലശാഭിഷേകം, ലക്ഷാര്‍ച്ചന എന്നിവ ഉണ്ടാകും. വിഷു പൂജകള്‍ പൂര്‍ത്തിയാക്കി ഏപ്രില്‍ 19് രാത്രി 10്‌ന് നട അടയ്ക്കും. ഇടവമാസ പൂജകള്‍ക്കായി മേയ് 14് വൈകിട്ട് നട തുറക്കും