തിരുവനന്തപുരം: പ്രളയക്കെടുതി നേരിടുന്നതിന് കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് എകെഎസ്ടിയു എട്ടു ലക്ഷം രൂപയുടെ ചെക്ക് കൈമാറി. ഈ വര്‍ഷം ലഭിക്കുന്ന ഉത്സവബത്തയ്ക്ക് തുല്യമായ തുക പ്രവര്‍ത്തകരില്‍ നിന്ന് സമാഹരിച്ചാണ് ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയത്. റവന്യൂ വകുപ്പ്മന്ത്രി ഇ. ചന്ദ്രശേഖരന്, കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍, ഭക്ഷ്യവകുപ്പ്മന്ത്രി പി. തിലോത്തമന് എന്നിവരുടെ സാന്നിദ്ധ്യത്തില്‍ എകെഎസ്ടിയു ജനറല്‍ സെക്രട്ടറി എന്‍. ശ്രീകുമാറാണ് ചെക്ക് കൈമാറിയത്. എകെഎസ്ടിയു നേതാക്കളായ കെ. ബുഹാരി, എഫ്. വില്‍സണ്‍, കെ. ബീന, എം.ഡി. മഹേഷ്, എസ്.എസ്. അനോജ് എന്നിവരും സന്നിഹിതരായിരുന്നു. ഇതോടൊപ്പം രണ്ടു ദിവസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എല്ലാ എകെഎസ്ടിയു പ്രവര്‍ത്തകരും സംഭാവന ചെയ്യുമെന്നും ജനറല്‍ സെക്രട്ടറി അറിയിച്ചു.