ഘര്‍വാപസി പരിപാടി തുടരുമെന്ന് വിശ്വഹിന്ദു പരിഷത്ത് ദേശീയ ജനറല്‍ സെക്രട്ടറി അശോക് തിവാരി. 'സ്വഗൃഹ'ങ്ങളിലേക്ക് മടങ്ങിവരാനുള്ളവര്‍ക്ക് പുനര്‍മതപരിവര്‍ത്തനം എപ്പോള്‍ വേണമെങ്കിലും നടത്താമെന്നും തിവാരി ഉത്തര്‍പ്രദേശിലെ എറ്റയില്‍ പറഞ്ഞു.
ഘര്‍വാപസി ഒരു മോശം കാര്യമല്ല. ഇന്ത്യ ഹിന്ദു രാഷ്ട്രമാണ്. ലോകത്താര്‍ക്കും അത് മാറ്റാന്‍ കഴിയില്ല. രാജ്യത്തു കഴിയുന്ന ബംഗ്ലാദേശി കുടിയേറ്റക്കാര്‍ സ്വന്തം നാട്ടിലേക്കു മടങ്ങിപ്പോകണമെന്നും തിവാരി പറഞ്ഞു.