NEWS03/06/2016

പി.ശ്രീരാമകൃഷ്ണന്‍ സ്പീക്കറായി

ayyo news service
തിരുവനന്തപുരം:14ാം കേരള നിയമസഭയുടെ സ്പീക്കറായി എല്‍ഡിഎഫിലെ പി. ശ്രീരാമകൃഷ്ണന്‍ തെരഞ്ഞെടുക്കപ്പെട്ടു. പൊന്നാനിയില്‍നിന്നുള്ള  എം എംഎല്‍എയായ പി ശ്രീരാമകൃഷ്ണന് 92 വോട്ട് ലഭിച്ചു. എതിര്‍സ്ഥാനാര്‍ത്ഥി യുഡിഎഫിലെ വി പി സജീന്ദ്രന് 46 വോട്ടാണ് ലഭിച്ചത്. ബിജെപി എംഎല്‍എ ഒ. രാജഗോപാല്‍ വോട്ടു ചെയ്‌തെങ്കിലും പൂഞ്ഞാര്‍ എംഎല്‍എ പി.സി. ജോര്‍ജ് വോട്ട് രേഖപ്പെടുത്തിയില്ല.ഒരു വോട്ട് അസാധുവായി. പ്രോടേം സ്പീക്കറായ എസ് ശര്‍മ്മയാണ് സ്പീക്കറെ പ്രഖ്യാപിച്ചത്.

പ്രോ ടേം സ്പീക്കറായ എസ്.ശര്‍മ്മ വോട്ടു ചെയ്യാത്തതിനാല്‍ 90 വോട്ടുകളാണ് എല്‍ഡിഎഫിന് ലഭിക്കേണ്ടിയിരുന്നത്. എന്നാല്‍ 92 വോട്ടുകള്‍ ലഭിച്ചു. രണ്ടു വോട്ടുകള്‍ അധികമായി എല്‍ഡിഎഫിന് ലഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ആദ്യം വോട്ട് ചെയ്തത്.

സ്പീക്കറായി തെരഞ്ഞെടുത്ത ശ്രീരാമകൃഷണനെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സ്പീക്കറുടെ ഇരിപ്പടത്തിലേയ്ക്ക് ആനയിച്ചു. ഇതിനു ശേഷം മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മറ്റു കക്ഷി നേതാക്കളും പുതിയ സ്പീക്കറെ അഭിനന്ദിച്ച് സംസാരിച്ചു. സ്പീക്കര്‍ തെരഞ്ഞെടുപ്പോടെ വെള്ളിയാഴ്ച പിരിയുന്ന സഭ ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ 24 മുതല്‍ വീണ്ടും സമ്മേളിക്കും.
 
തുടര്‍ന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കക്ഷിനേതാക്കളായ സിപിഐയുടെ ഇ ചന്ദ്രശേഖരന്‍, മുസ്‌ളീംലീഗിന്റെ പി കെ കുഞ്ഞാലിക്കുട്ടി. ജെഡിയുവിലെ സി കെ നാണു,  കേരള കോണ്‍ഗ്രസ് എമ്മിന്റെ കെ എം മാണി, എന്‍സിപിയിലെ തോമസ് ചാണ്ടി, അനൂപ് ജേക്കബ്,രാമചന്ദ്രന്‍ കടന്നപ്പള്ളി,ഗണേഷ്‌കുമാര്‍, ഒ രാജഗോപാല്‍ തുടങ്ങിയവരും ആശംസ നേര്‍ന്നു.ആശംസകള്‍ക്ക്  സ്പീക്കര്‍ നന്ദി പറഞ്ഞു.

കമ്യൂണിസ്റ്റ് പാര്‍ടിയുടെ ആദ്യകാല നേതാക്കളില്‍ ഒരാളായ ഉറയത്ത് ഗോപിയുടെയും റിട്ട. അധ്യാപിക സീതാലക്ഷ്മിയുടെയും മകനാണ് 48കാരനായ ശ്രീരാമകൃഷ്ണന്‍.  വെട്ടത്തൂര്‍ എയുപിഎസ് അധ്യാപിക ദിവ്യയാണ് ഭാര്യ. നിരഞ്ജന, പ്രിയരഞ്ജന്‍ എന്നിവര്‍ മക്കള്‍.


Views: 1553
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024