ന്യൂഡല്‍ഹി: ഇന്ത്യക്കായി കളിക്കാന്‍ ആഗ്രഹമുണ്ടെന്നും അധികം വൈകാതെ രാജ്യത്തിനായി
വീണ്ടും കളിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ശ്രീശാന്ത് പറഞ്ഞു. തന്റെ
വജ്രായുധമായ ഔട്ട് സ്വിങ്ങറുകളുമായി താന്‍ തിരികെയെത്തുമെന്നും, തനിയ്ക്ക്
പരിശീലനത്തിനുള്ള സൗകര്യങ്ങള്‍ ബിസിസിഐ ഒരുക്കിത്തരണമെന്നും ശ്രീശാന്ത്
ആവശ്യപ്പെട്ടു. പാട്യാല ഹൗസ് കോടതിയുടെ വിധി കേട്ട ശേഷം മാധ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ദൈവത്തോടാണ് വിധിയില്‍ തനിയ്ക്കാദ്യം നന്ദി പറയാനുള്ളതെന്നും കുടുംബവും സുഹൃത്തുക്കളും നാട്ടുകാരുമെല്ലാം തന്റെ ഒപ്പം ഉണ്ടായിരുന്നെന്നും തനിയ്ക്കായി പ്രാര്‍ത്ഥിച്ച എല്ലാവരോടും നന്ദിയുണ്ടെന്നും ശ്രീശാന്ത് പറഞ്ഞു. വിധി തന്നെ പരിഹസിച്ചവര്‍ക്കുള്ള മറുപടിയാണെന്നും താരം വ്യക്തമാക്കി.