ആലപ്പുഴ: അമ്പലപ്പുഴയില്‍ പോസ്റ്റര്‍ പതിച്ച സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നുവശ്യപ്പെട്ടു സിപിഎം നേതാവ് ജി. സുധാകരന് എസ്പിക്കു പരാതി നല്കി. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചിരിക്കുന്ന തനിക്കെതിരേ ഇത്തരത്തിലുള്ള നീക്കങ്ങള്‍ നടത്തുന്നത് ആസൂത്രിതമാണെന്നും തന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും സുധാകരന് വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണു സുധാകരനെതിരേ അമ്പലപ്പുഴയില്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.