തിരുവനന്തപുരം:അറബിക് സർവകലാശാല അട്ടിമറിക്കാനുള്ള ധനവകുപ്പിന്റെ നീക്കത്തിൽ പ്രതിഷേധിച്ച് കേരള മുസ്ലിം ജമാഅത്ത് ഫെഡ്റേഷൻ സെക്രട്ടറിയേറ്റ് ധർണ നടത്തി. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ പി എ മജീദ് ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ പ്രസിഡന്റ് കടക്കൽ അബ്ദുൽ അസീസ് മൗലവി അധ്യക്ഷതവഹിച്ചു.
ജനറൽ സെക്രട്ടറി അഡ്വ.കെ പി മുഹമ്മദ് മറ്റു സംഘടനാനേതാക്കളും, ഫെഡറേഷൻ ഭാരവാഹികളും ,ഇമാമിങ്ങുകളും പങ്കെടുത്തു.