തിരുവനന്തപുരം:ബോക്‌സിങ് ഇതിഹാസം മുഹമ്മദ് അലിയുടെ വേര്‍പാട് കായിക ലോകത്തിന് തീരാ നഷ്ടമാണെന്ന് കായിക മന്ത്രി ഇ.പി. ജയരാജന്‍ പറഞ്ഞു. കായിക രംഗത്ത് സജീവമായി നില്‍ക്കുമ്പോഴും സാമൂഹ്യമായ അനീതിക്കെതിരെയുള്ള മുഹമ്മദലിയുടെ പോരാട്ടം എടുത്തുപറയേണ്ടതാണ്.
അമേരിക്കയില്‍ അക്കാലത്ത് കൊടികുത്തി വാണിരുന്ന വര്‍ണവിവേചനത്തിനെതിരായ പോരാട്ടത്തില്‍ ബോക്‌സിംഗ് ഇതിഹാസം മുന്‍നിരയിലുണ്ടായിരുന്നു. കറുത്തവര്‍ക്ക് നേരെയുള്ള വര്‍ണവിവേചനത്തിന്റെ ദുഷിച്ച നാളുകളില്‍ നിന്നാണ് അദ്ദേഹം പേരാട്ടത്തിനുള്ള ഊര്‍ജ്ജം നേടിയത്. വിയറ്റ്‌നാം യുദ്ധകാലത്ത് യുദ്ധത്തില്‍ പങ്കെടുത്തില്ലെന്ന് പറഞ്ഞ് ലോകകിരീടം തിരിച്ചുപിടിച്ചപ്പോഴും മുഹമ്മദലി തന്റെ നിലപാടുകളില്‍ ഉറച്ചുനിന്നു.
പത്തൊന്‍പതാം വയസില്‍ ഒളിമ്പിക്‌സ് സ്വര്‍ണവും മൂന്ന് തവണ ലോകചാമ്പ്യന്‍പട്ടവും നേടിയ അദ്ദേഹം 1981 അവസാനം കായിക ജീവിതം അവസാനിപ്പിച്ചിരുന്നു. 32 വര്‍ഷമായി രോഗബാധിതനാണെങ്കിലും പലപ്പോഴും കായിക രംഗത്ത് പകരംവെക്കാനാകാത്ത ഊര്‍ജ്ജമായി നിലകൊണ്ടു. മുഹമ്മദലിയുടെ വേര്‍പാടില്‍ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നതായി മന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.