ന്യൂഡല്‍ഹി: പത്ത് ലക്ഷം രൂപയക്കു മുകളില്‍ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് പാചക വാതക സബ്‌സിഡി നല്‍കുന്നത് അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
ജനവരിമുതല്‍ പുതിയ പരിഷ്‌കാരം നിലവില്‍ വരും. അവസാന സാമ്പത്തിക വര്‍ഷത്തിലെ വരുമാന നികുതിയെ ആധാരമാക്കി ഉപഭോക്താവ് നല്‍കുന്ന സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിലാവും സബ്‌സിഡി എടുത്തു കളയുക.
രാജ്യത്തെ 15 കോടിക്ക് മേൽ വരുന്ന എൽ പി ജി ഉപഭോക്താക്കളിൽ ഇതിനോടകം 57.5 ലക്ഷം പേർ സബ്സിഡി ഉപേക്ഷിച്ചു കഴിഞ്ഞു . ഉപഭോക്താക്കളുടെ അക്കൗണ്ടിലേക്ക് നേരിട്ടാണ് സബ്‌സിഡി തുക സര്‍ക്കാര്‍ നിക്ഷേപിക്കുന്നത്.