തിരുവനന്തപുരം: വെള്ളക്കരം പിരിച്ചടുക്കുന്നതില്‍ സാമ്പത്തിക വര്‍ഷാവസാനം കേരള ജല അതോറിറ്റി സര്‍വകാല റിക്കാര്‍ഡ്. 2016-17 സാമ്പത്തികവര്‍ഷത്തില്‍ ചാര്‍ജ് കൂട്ടാതെ ജലമോഷണം തടയുന്നതിലും വെള്ളക്കരം കൃത്യമായി പിരിച്ചെടുക്കുന്നതിലുമുള്ള കാര്യക്ഷമത വളര്‍ത്തിയാണ് ഇതു സാധിച്ചത്. 2015 16 സാമ്പത്തികവര്‍ഷം അവസാനിക്കുമ്പോഴുണ്ടായിരുന്ന വാര്‍ഷിക വരുമാനം 478.88 കോടി രൂപയായിരുന്നു. ഇക്കൊല്ലത്തെ വാര്‍ഷിക വരുമാനം 545.65 കോടി രൂപയാണ്. 66.77 കോടി രൂപയുടെ വര്‍ധന (13.94 ശതമാനം). എഴുപത്തെട്ടുകോടി ഇരുപത്തിയെട്ടുലക്ഷം രൂപയാണ് അതോറിറ്റിയുടെ മാര്‍ച്ചിലെ വരുമാനം. 2016 മാര്‍ച്ചില്‍ ഇത് അന്‍പത്തിനാലുകോടി അന്‍പത്തിയഞ്ചുലക്ഷം രൂപ ആയിരുന്നു. പുതിയ മന്ത്രിസഭ അധികാരത്തില്‍ വന്നതിനു തൊട്ടുപിന്നാലെ ജൂലൈ മാസത്തില്‍ മുന്‍വര്‍ഷം അതേസമയത്തെ അപേക്ഷിച്ച് പതിനെട്ടര ശതമാനം വര്‍ധനവുണ്ടായി. മുന്‍വര്‍ഷം അതേ മാസവുമായി താരതമ്യപ്പെടുത്തിയാല്‍ ഏറ്റവുമധികം വര്‍ധന രേഖപ്പെടുത്തിയത് 2016 ഡിസംബറിലും അവസാന മാസത്തിലുമാണ്. യഥാക്രമം 37.5, 29.2 ശതമാനം വീതം.