കോയമ്പത്തൂര്‍:പിടിയിലായ മാവോയിസ്റ്റ് രൂപേഷിനെയും സംഘത്തെയും കേരള പൊലീസ് ചോദ്യം ചെയ്യുന്നു. ആഭ്യന്തര സുരക്ഷാ വിഭാഗം ഡിവൈഎസ്പി വാഹിദിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍. കോയമ്പത്തൂര്‍ പീളമേട്ടിലെ തമിഴ്‌നാട് ക്യൂ ബ്രാഞ്ചിന്റെ ഓഫിസിലാണ് ചോദ്യം ചെയ്യല്‍. ഉച്ചയ്ക്കു ശേഷം രൂപേഷിനെ കോയമ്പത്തൂര്‍ കോടതിയില്‍ ഹാജരാക്കും.
അതേസമയം, പൊലീസിന്റെ ചോദ്യം ചെയ്യലിന് രൂപേഷ് വഴങ്ങുന്നില്ല. ചോദ്യങ്ങള്‍ക്ക് ഉത്തരമായി മറുചോദ്യങ്ങള്‍ ചോദിക്കുകയാണ്. ചോദ്യം ചെയ്യാന്‍ എത്തുന്ന ഉദ്യോഗസ്ഥരോട് സ്വന്തം പേരു വെളിപ്പെടുത്തണമെന്നും രൂപേഷ് ആവശ്യപ്പെടുന്നു. കേരളത്തിലെ മാവോയിസ്റ്റ് തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ മുഖ്യസൂത്രധാരനും മുന്‍നിര പ്രവര്‍ത്തകനുമായ രൂപേഷും ഭാര്യ ഷൈനയും അടക്കം അഞ്ചു നേതാക്കളെ കോയമ്പത്തൂര്‍ കരുമത്തംപട്ടിയില്‍ നിന്ന് ആന്ധ്രാകേരള പൊലീസ് സംയുക്ത നീക്കത്തിലൂടെയാണ് ഇന്നലെ പിടികൂടിയത്.
മലയാളിയായ അനൂപ്, തമിഴ്‌നാട് സ്വദേശി കണ്ണന്‍, വീരമണി (ഈശ്വര്‍) എന്നിവരാണ് പിടിയിലായ മറ്റുള്ളവര്‍.