ന്യൂഡല്‍ഹി: ട്വന്റി 20 ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരെ ഇംഗ്ണ്ടിനു 15 റൺസിന്റെ വിജയം. 143 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ അഫ്ഗാനിസ്ഥാന് 20 ഓവറില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 127 റണ്‍സ് മാത്രമാണ് നേടാന്‍ കഴിഞ്ഞത്. ഇംഗ്ണ്ടിനായി 41 റണ്‍സും ഒരു വിക്കറ്റും നേടിയ മോയിന്‍ അലിയാണ് കളിയിലെ താരം. തുടര്‍ച്ചയായ മൂന്നാം തോല്‍വിയോടെ അഫ്ഗാന്‍ ലോകകപ്പില്‍നിന്ന് പുറത്തായപ്പോള്‍ ഇംഗ്ലണ്ട് സെമി പ്രതീക്ഷകള്‍ സജീവമാക്കി.
സ്‌കോര്‍: ഇംഗ്ലണ്ട്: 20 ഓവറില്‍ ഏഴിന് 142. അഫ്ഗാനിസ്ഥാന്‍: 20 ഓവറില്‍ ഒന്‍പതിന് 127.