തിരുവനന്തപുരം:ഒബ്‌സര്‍വേറ്ററി സോണിലേയും മെഡിക്കല്‍ കോളേജ് സോണിലെയും മെയിന്‍ പൈപ്പ് ലൈനില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ജൂലൈ 25 രാത്രി ഒന്‍പത് മുതല്‍ ജൂലൈ 26 രാത്രി വരെ വെള്ളയമ്പലം, ശാസ്തമംഗലം, വഴുതയ്ക്കാട്, തൈക്കാട്, ജഗതി, പാളയം, പ്ലാമൂട്, സ്റ്റാച്യു, ഓവര്‍ബ്രിഡ്ജ്, പാറ്റൂര്‍, ചാക്ക, കണ്ണമ്മൂല, ഗൗരീശപട്ടം, കുന്നുകുഴി, ശംഖുംമുഖം, വേളി, പി.എം.ജി., പേട്ട, തുമ്പ, മെഡിക്കല്‍ കോളേജ്, കുമാരപുരം, പട്ടം, വലിയതുറ, ബീമാപള്ളി, എയര്‍പോര്‍ട്ട് റോഡ്, അട്ടക്കുളങ്ങര, മണക്കാട്, കുര്യാത്തി, ഫോര്‍ട്ട്, ഈസ്റ്റ് ഫോര്‍ട്ട്, വലിയശാല, ചാല, തമ്പാനൂര്‍, കമലേശ്വരം തുടങ്ങിയ പ്രദേശങ്ങളില്‍ ശുദ്ധജലവിതരണം തടസ്സപ്പെടുമെന്ന് എക്‌സി. എന്‍ജിനീയര്‍ അറിയിച്ചു.