തിരുവനന്തപുരം:56 തിരിയിട്ട കല്‍വിളക്കില്‍ വെളിച്ചം പകര്‍ന്ന് 56ാം സംസ്ഥാന സ്‌കൂള്‍ കലോല്‍സവം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് അധ്യക്ഷനായിരുന്നു. 56 സംഗീത അദ്യാപകരും 56 നൃത്ത വിദ്യാർഥികളും സമന്വൈയിച്ച സ്വാഗതഗാനത്തോടെയാണ് ഉദ്ഘാടന ചടങ്ങുകൾ ആരംഭിച്ചത് . അരങ്ങിലെ ചടങ്ങുകൾക്ക് മുന്നോടിയായി നൂറുകണക്കിന് കുട്ടികൾ പങ്കെടുത്ത വർണാഭമായ സാംസ്കാരിക ഘോഷയാത്ര നടന്നു.
മോഹിനിയാട്ടമത്സരമാണ് ആദ്യം പ്രധാനവേദിയിൽ അരങ്ങേറിയത്. മത്സരത്തിന്റെ രണ്ടാം ദിവസം പിന്നിടുമ്പോൾ 238 ഗോൾഡ്‌കപ്പ് പോയിന്റുമായി പാലക്കാടാണ് മുന്നിൽ. കോഴിക്കോട്,കോട്ടയം യഥാക്രമം ഒന്നും രണ്ടും സ്ഥാനത്തും തിരുവനതപുരം ഒന്പതാം സ്ഥാനത്തുമാണ്.
സംവിധായകന്‍ ജയരാജ് മുഖ്യാതിഥിയായി പങ്കെടുത്തു. സ്പീക്കര്‍ എന്‍. ശക്തന്‍, ഡപ്യൂട്ടി സ്പീക്കര്‍ പാലോട് രവി, മന്ത്രിമാരായ എം.കെ. മുനീര്‍, വി.എസ്. ശിവകുമാര്‍, അനൂപ് ജേക്കബ്, മേയര്‍ വി.കെ. പ്രശാന്ത്, ഡപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍, എംഎല്‍എമാരായ വി. ശിവന്‍കുട്ടി, കെ.എസ്. ശബരീനാഥന്‍, ബി. സത്യന്‍, വി. ശശി, ചീഫ് സെക്രട്ടറി ജിജി തോംസണ്‍, ഡിപിഐ: എം.എസ്. ജയ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ കെ.വി. മോഹന്‍കുമാര്‍, വിഎച്ച്എസ്ഇ ഡയറക്ടര്‍ കെ.പി. നൗഫല്‍, കലക്ടര്‍ ബിജു പ്രഭാകര്‍, കോര്‍പറേഷന്‍ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ എസ്. ഉണ്ണിക്കൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.