ഇടവ ബഷീര്‍
തിരുവനന്തപുരം: ഗായകനും ഗാനമേളകളുടെ സുല്‍ത്താനുമായിരുന്ന ഇടവ ബഷീറിന്റെ നിര്യാണത്തില്‍ നിത്യഹരിത കള്‍ച്ചറല്‍ ആന്റ് ചാരിറ്റബിള്‍ സൊസൈറ്റി അനുശോചിച്ചു.ഗാനമേളയുടെ ചരിത്രത്തില്‍ ഇടം നേടിയ ബഷീര്‍ സംഗീത ആസ്വാദകരുടെ മനസ്സുകളില്‍ സാന്ത്വന സ്പര്‍ശം നല്‍കിയ ഗായകനാ യിരുന്നുവെന്ന് സൊസൈറ്റി പ്രസിഡന്റും സിനിമ പിആര്‍ഒയുമായ റഹിം പനവൂര്‍ പറഞ്ഞു. വിവിധ തരത്തിലുള്ള ഗാനങ്ങള്‍ അദ്ദേഹത്തിന്റെ അതീവ ഹൃദ്യമായ ആലാപനത്താല്‍ ശ്രദ്ധേയമായി. കേരളീയരുടെ അഭിമാനമായിരുന്ന ഇടവ ബഷീറിനെയും അദ്ദേഹത്തിന്റെ ഗാനങ്ങളെയും മലയാളികള്‍ ഒരിക്കലും മറക്കില്ല. പ്രവാസിബന്ധു ഡോ. എസ്. അഹമ്മദ്, ഡോ. വാഴമുട്ടം ചന്ദ്രബാബു, രാമേഷ്ബിജു ചാക്ക, ഗോപന്‍ ശാസ്തമംഗലം, അനില്‍ നെടുങ്ങോട്,അരുണ്‍ ഭാസ്‌കര്‍, അജയന്‍, സുരേഷ് ഭാസ്‌കരന്‍, ആദിത്യ സുരേഷ് തുടങ്ങിയവരും അനുശോചിച്ചു.