തിരുവനന്തപുരം:ഈ വര്‍ഷത്തെ സംസ്ഥാന അധ്യാപക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.പ്രൈമറി വിഭാഗത്തില്‍ പതിനാലും സെക്കന്‍ഡറി വിഭാഗത്തില്‍ പതിനാലും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഒമ്പതും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഏഴ് അധ്യാപകര്‍ക്കുമാണ് അവാര്‍ഡുകള്‍. ഇതോടൊപ്പം തന്നെ സംസ്ഥാനത്തെ മികച്ച പി.ടി.എ.യ്ക്ക് സെക്കന്‍ഡ പ്രൈമറി തലങ്ങളില്‍ അഞ്ച് അവാര്‍ഡുകള്‍ വീതവും പ്രൊഫസര്‍ ജോസഫ് മുണ്ടശേരി സ്മാരക സാഹിത്യ അവാര്‍ഡ് ജേതാക്കളേയും പി.ആര്‍ ചേമ്പറില്‍ ചേര്‍ന്ന പത്രസമ്മേളനത്തില്‍ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് പ്രഖ്യാപിച്ചു.
പതിനായിരം രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് അവാര്‍ഡ്. അവാര്‍ഡ് ജേതാക്കള്‍ക്ക് ദേശീയ അധ്യാപക ദിനമായ സെപ്തംബര്‍ അഞ്ചിന് കാസര്‍കോഡ് ജില്ലയിലെ കാഞ്ഞങ്ങാട് ദുര്‍ഗ്ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും.