NEWS17/12/2015

എം എസ് എസ് ആർ എഫ് ഗവേഷണകേന്ദ്ര ഉദ്ഘാടനം ഫെബ്രുവരി ആറിന്

ayyo news service
തിരുവനന്തപുരം:ഡോ.എം.എസ്.സ്വാമിനാഥന്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ഇന്റര്‍നാഷണല്‍ റിസര്‍ച്ച് ഫോര്‍ ബിലോ സീലെവല്‍ ഫാമിംഗ് ഫെബ്രുവരി ആറിന് ആലപ്പുഴ മങ്കൊമ്പില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ നിയമസഭയിലെ മുഖ്യമന്ത്രിയുടെ ചേംബറില്‍ ഡോ.എം.എസ്.സ്വാമിനാഥനും ഫൗണ്ടേഷന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച പാരീസ് സമ്മേളനത്തിനു ശേഷം സംസ്ഥാനത്ത് രൂപീകരിച്ച അഡാപ്‌റ്റേഷന്‍ ഫോര്‍ ക്ലൈമറ്റ് ചേയ്ഞ്ചിന്റെ ആദ്യഗവേണിംഗ് ബോഡി യോഗമാണ് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നത്. ഗവേഷണ കേന്ദ്രത്തിന് അഞ്ച് കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ നല്‍കും. മങ്കൊമ്പിലും കുമരകത്തുമായി രണ്ട് കേന്ദ്രങ്ങളാണ് ആരംഭിക്കുക.

മങ്കൊമ്പില്‍ പൊക്കാളിക്കൃഷി, കുമരകത്ത് മത്സ്യക്കൃഷി എന്നിവ സംബന്ധിച്ച ഗവേഷണ പഠനപ്രവര്‍ത്തനങ്ങളാണ് നടക്കുക. സമുദ്രനിരപ്പിന് താഴെയുള്ള മേഖലകളിലെ കാര്‍ഷികവൃത്തി പ്രോത്സാഹിപ്പിക്കുക സമ്പൂര്‍ണ ജൈവകാര്‍ഷിക സംസ്ഥാനമാക്കി കേരളത്തെമാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുക എന്നിവയും ഗവേഷണ കേന്ദ്രത്തിന്റെ ലക്ഷ്യങ്ങളാണ്.

കുട്ടനാട്ടിലെ കര്‍ഷകര്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പുതന്നെ ആവിഷ്‌കരിച്ച് നടപ്പാക്കിയ കാര്‍ഷിക പദ്ധതികള്‍ ആഗോളതലത്തില്‍ പഠനവിഷയമാക്കുകയെന്നതും ലക്ഷ്യമാണ്. മന്ത്രിമാരായ കെ.പി.മോഹനന്‍, പി.ജെ. ജോസഫ്, കെ.ബാബു എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
 


Views: 1555
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024