തിരുവനന്തപുരം: ഇസ്രായേല്‍ അധിനിവേശത്തിനെതിരെ പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രൂപീകൃതമായ സാര്‍വ്വദേശീയ സംഘടന ബി.ഡി.എസ്. പ്രസ്ഥാനത്തിന്റെ പലസ്തീന്‍ പ്രതിനിധികള്‍ക്ക് ഐപ്‌സോയുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കുന്നു.
തിരുവനന്തപുരം മന്നം മെമ്മോറിയല്‍ നാഷണല്‍ ക്ലബ്ബ് ആഡിറ്റോറിയത്തില്‍ മാര്‍ച്ച് 26 ന് വൈകുന്നേരം 4 ന് നടക്കുന്ന അഖിലേന്ത്യ സമാധാന ഐക്യദാര്‍ഢ്യ സമിതി (ഐപ്‌സോ) യുടെ പലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനം മന്ത്രി കെ.ടി. ജലീല്‍ ഉദ്ഘാടനം ചെയ്യും. ഐപ്‌സോ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. വി.ബി. ബിനു അധ്യക്ഷനാകും.
ബി.ഡി.എസ്. പ്രസ്ഥാനത്തിന്റെ പലസ്തീന്‍ നാഷണല്‍ കമ്മിറ്റി ജനറല്‍ കോ-ഓര്‍ഡിനേറ്റര്‍ മഹൂദ് നവാജ്ജാ, അന്താരാഷ്ട്ര സെക്രട്ടേറിയറ്റ് മെമ്പര്‍ മാന്റോവാനി, സൗത്ത്-ഏഷ്യന്‍ കോ-ഓര്‍ഡിനേറ്റര്‍ അപൂര്‍വ്വ ഗൗതം എന്നിവര്‍ ഉള്‍പ്പെടുന്ന സംഘമാണ് കേരളത്തിലെത്തുന്നത്.
ബി.ഡി.എസിന്റെ പ്രവര്‍ത്തനങ്ങളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ സമാധാന പ്രസ്ഥാനം ഐപ്‌സോയാണ്. അതുകൊണ്ടുതന്നെ ഐപ്‌സോയുടെ ക്ഷണം സ്വീകരിച്ചാണ് പ്രതിനിധികള്‍ കേരളത്തിലെത്തുന്നത്. ഇസ്രയേല്‍ അധിനിവേശത്തിനെതിരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വലിയ ജനകീയ പ്രക്ഷോഭണങ്ങള്‍ ശക്തിപ്രാപിച്ചു വരികയാണ്. ഈ സാഹചര്യത്തില്‍ പലസ്തീന്‍ ജനതയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ബി.ഡി.എസ്. ഭാരവാഹികള്‍ കേരളത്തിലെത്തുന്നത് ഏറെ പ്രാധാന്യമര്‍ഹിക്കുന്നു.