ഇസ്ലാമബാദ്: കോടതിയില്‍ ഹാജരാകാതിരുന്ന പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫിനെതിരേ ജാമ്യമില്ലാ അറസ്റ്റ് വാറന്റ്. ഇസ്ലാമബാദിലെ ഭീകരവിരുദ്ധ കോടതിയാണ് വാറന്റ് പുറപ്പെടുവിച്ചത്. 2007ല്‍ ഒരു ജഡ്ജിയെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് 72കാരനായ മുഷാറഫിനെതിരേ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്.
വിദേശ യാത്രകള്‍ക്കുള്ള വിലക്ക് നീക്കിയതിനു പിന്നാലെ ചികിത്സയ്ക്കായി കഴിഞ്ഞ മാസം മുഷാറഫ് ദുബായിലേക്കു പോയിരുന്നു.