NEWS28/04/2015

ഭൂകമ്പം:മരണസംഖ്യ4310 ; പരിക്കേറ്റവർ 8000 കവിഞ്ഞു.

ayyo news service
കഠ്മണ്ഡു:നേപ്പാൾ ഭൂകമ്പ  മരണസംഖ്യ 5000 കവിയുമെന്ന് നേപ്പാള്‍ സര്‍ക്കാര്‍ അറിയിച്ചു. ഇതേവരെ 4310 മരണം സ്ഥിരീകരിച്ചു. പരുക്കേറ്റവരുടെ എണ്ണം 8000 കവിഞ്ഞു.

ഇന്നലെ രാത്രി പത്തുമണിയോടെ വീണ്ടും ഭൂചലനമുണ്ടായി. രക്ഷാപ്രവര്‍ത്തനം തുടരുന്നുണ്ടെങ്കിലും കനത്ത മഴ പ്രതികൂലമായി ബാധിക്കുന്നുണ്ട്.

നാശനഷ്ടത്തിന്റെ വ്യാപ്തി അളക്കാന്‍ ഇനിയും ദിവസങ്ങളെടുക്കും. ഭൂചലനവും തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലും നേപ്പാളിലെ മിക്ക റോ?ഡുകളും തകര്‍ത്തതായാണ് വിവരം.  ഭൂചലനത്തെതുടര്‍ന്ന് വൈദ്യുതിവിതരണം താറുമാറായി. ആവശ്യത്തിനു ഭക്ഷണവും കുടിവെള്ളവും ലഭ്യമല്ല.

പത്തുലക്ഷം കുട്ടികള്‍ കടുത്ത ദുരിതമനുഭവിക്കുന്നതായി യൂനിസെഫ് വ്യക്തമാക്കിയിട്ടുണ്ട്. ഇതോടൊപ്പം തന്നെ ജലജന്യ രോഗങ്ങളുടെയും പകര്‍ച്ചവ്യാധികളുടെയും ഭീഷണിയും ശക്തമാണ്.

മരുന്നുകളും അവശ്യവസ്തുക്കളുമായി വിവിധ രാജ്യങ്ങളില്‍നിന്ന് സഹായം ലഭിക്കുന്നുണ്ട്.

Views: 1348
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024