NEWS23/09/2017

പുതിയ കാലത്തെ പുരോഗമനസാഹിത്യം പ്രതിരോധത്തിന്റേത്: സച്ചിദാനന്ദന്‍

ayyo news service
തിരുവനന്തപുരം: ആക്രമിക്കപ്പെട്ട സ്ത്രീയുടെ കൂടെ നില്ക്കുതിനു പകരം അക്രമത്തിന് കാരണമായി എന്ന് സങ്കല്‍പ്പിക്കപ്പെടുന്ന  ആളുടെ കൂടെ നില്‍ക്കുന്നവര്‍ ഹിംസയെ പ്രതിനിധാനം ചെയ്യുന്നവരാണെന്നു കവി സച്ചിദാനന്ദന്‍ പറഞ്ഞു. ദേശാഭിമാനി വാരികയുടെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ചു ഭാരത് ഭവന്റെയും പുരോഗമന കലാസംഘത്തിന്റെയും സഹകരണത്തോടെ ഭാരത് ഭവനില്‍ സംഘടിപ്പിച്ച ഫെസ്റ്റിവല്‍ ഓഫ് ക്രീയേറ്റീവിറ്റിയില്‍ സാഹിത്യ പരിപാടികള്‍ ഉദ്ഘാടനം ചെയ്യുകയായിരുു അദ്ദേഹം. സമൂഹം എല്ലാ അര്‍ത്ഥത്തിലും ചീത്തയായ കാലത്തിലൂടെയാണ് ഇന്ന് കടന്ന് പോകുന്നത്. എല്ലാ തരത്തിലുമുള്ള ഹിംസകളും മൂര്‍ത്ത രൂപം പ്രാപിച്ച ഇക്കാലത്ത് എഴുത്തുകാരുടെയും ആനുകാലികങ്ങകളുടെയും ധര്‍മ്മം അതിനെ പ്രതിരോധിക്കുകയാണ്. പുതിയ കാലത്തിന്റെ പുരോഗമന സാഹിത്യം ഈ പ്രതിരോധമാണെും  സച്ചിദാനന്ദന്‍ കൂട്ടിച്ചേര്‍ത്തു. ഫെസ്റ്റിവലിന്റെ ഉദ്ഘടാനം ദേശാഭിമാനി ചീഫ് എഡിറ്റര്‍ എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു. മലയാള സാഹിത്യ പത്രപ്രവര്‍ത്തനത്തെ കുറിച്ചുള്ള സംവാദം കവി പ്രഭാ വര്‍മ്മ ഉദ്ഘാടനം ചെയ്തു. സ്ത്രീകളും എഴുത്തും എ വിഷയത്തെ അധികരിച്ചു നട സംവാദം പങ്കാളിത്തം കൊണ്ടും ആശയ പ്രകാശനം കൊണ്ടും ശ്രദ്ധേമായി. വൈകിട്ട് നടന്ന കവിയരങ്ങ് ഏഴാച്ചേരി രാമചന്ദ്രന്‍ ഉദ്ഘടാനം ചെയ്തു.
തുടർന്ന് നൂപുര നൃത്ത വിദ്യാലയം, വയലാറിന്റെ  ശ്രീനാരായണ ഗുരു എന്ന കവിതയുടെ നൃത്ത സംഗമ ദൃശ്യാവിഷ്‌കാരം അവതരിപ്പിച്ചു. ജാതീയതയും മതസ്പര്‍ദ്ധയും മുന്‍പെങ്ങുമില്ലാത്തവിധം വിധം സമൂഹത്തില്‍ പിടിമുറുക്കിയ കാലത്ത് ശ്രീനാരായണ ഗുരുവിന്റെ ഒരേ ജാതി, ഒരേ മതം, ഒരേ ദൈവം മനുഷ്യന് എന്ന മാനവീക മൂല്യത്തെ വാഴ്ത്തി വയലാര്‍ രചിച്ച വരികളുടെ ആവിഷ്‌ക്കാരം കാലിക പ്രസക്തമായി. നാടക - സിനിമ സംവിധായകന്‍ പ്രമോദ് പയ്യൂരിന്റെ സര്‍ഗ്ഗാത്മക നിര്‍ദേശത്തിലാണ് നൃത്ത സംഗമ ദൃശ്യാവിഷ്‌ക്കരവും അതിന്റെ സംഗീതവും ചിട്ടപ്പെടുത്തിയത്.
ക്രിയേറ്റീവ് ഫെസ്റ്റിവലിന്റെ സമാപന ദിനമായ ഇ് (23.9.2017) രാവിലെ 10 ന് എഴുത്ത് സമൂഹം സ്വാതന്ത്ര്യം എന്ന വിഷയത്തില്‍ സംവാദം നടക്കും. പകല്‍ 12 ന് ഡിജിറ്റല്‍ മാധ്യമങ്ങളിലെ സാംസ്‌കാരിക വിനിമയങ്ങള്‍ എന്ന വിഷയത്തിലും ഉച്ചയ്ക്ക് 2 ന് പുതിയ ക്യാമ്പസ്,പുതിയ മാധ്യമം എന്ന വിഷയത്തിലും സംവാദങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. വൈകിട്ട് 4.30 ന് നടക്കുന്ന സമാപന സമ്മേളനം ടൂറിസം വകുപ്പ് മന്ത്രി. കടകംപ്പള്ളി സുരേന്ദ്രന്‍ ഉത്ഘാടനം ചെയ്യും. തുടർന്ന് കേരള ക്ഷേത്ര കലാകേന്ദ്രം അവതരിപ്പിക്കുന്ന  രാഗതാളലയ വാദ്യ സമന്വയം അരങ്ങേറും.   

Views: 1649
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024