മലപ്പുറം:മലബാര്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങളുടെ ഉദ്ഘാടനം കോട്ടപ്പടി സ്‌റ്റേഡിയത്തില്‍ വ്യവസായ ഐ.ടി. വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിനിര്‍വഹിച്ചു. മലബാര്‍ പ്രീമിയര്‍ ലീഗ് ജില്ലയില്‍ ഗുണകരമാ പ്രതിധ്വനിയുണ്ടാക്കുമെന്ന് പറഞ്ഞു. പി.ഉബൈദുളള എം.എല്‍.എ അധ്യക്ഷനായി. ജില്ലാ കലക്ടര്‍ കെ. ബിജു സ്വാഗതം പറഞ്ഞു.
ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ നിന്നും യുവാക്കളായ പുതിയ കളിക്കാരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനായി രൂപവത്കരിച്ച മലബാര്‍ പ്രീമിയര്‍ ലീഗിന്റെ പ്രഥമ മത്സരങ്ങള്‍ക്കാണ് ഇതോടെ തുടക്കമായത്. തിരഞ്ഞെടുക്കപ്പെട്ട എട്ട് ടീമുകളാണ് ലീഗില്‍ മത്സരിക്കുക. ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി വിവിധ കായികാഭ്യാസ പ്രകടനങ്ങളും കലാപ്രകടനങ്ങളും നടന്നു.
സബ് കലക്ടര്‍ അമിത് മീണ, അസിസ്റ്റന്റ് കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍, മലപ്പുറം നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ഗിരിജ കൈരളി ടി.എം.ടി. ഡയറക്ടര്‍ ഹുമയൂണ്‍, ലീഗിന്റെ ഐക്കണ്‍ താരം ഐ.എം. വിജയന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ഭാരവാഹികള്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.