എ കെ ആന്റണി, വി എസ് ശിവ കുമാർ എം എൽ എ, ഡിസിസി പ്രസിഡന്റ് നെയ്യാറ്റികര സനൽ, കരകുളം കൃഷ്ണപിള്ള,തുടങ്ങിയവർ
തിരുവനന്തപുരം: രാഷ്ടപിതാവിനെ നിന്ദിച്ച ഒടുവിലത്തെ സംഭവത്തിൽ പങ്കാളികളായ ഏതാനും പേർക്കെതിരെ കേസെടുത്തതുകൊണ്ട് അവസാനിക്കാൻ പോകുന്ന ഒരു സംഭവമല്ല ഇത് ഒരു നിന്ദ്യമായ നടപടി മാത്രമല്ല ഇവിടെ ഉണ്ടായത്. കേന്ദ്രത്തിൽ ഭരണ മാറ്റം ഉണ്ടായി ആർ എസ് എസ് പൂർണമായും പിന്തുണക്കുന്ന നരേന്ദ്ര മോദിയുടെ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം വടക്കേ ഇന്ത്യയിലെ പല ഭാഗങ്ങളിലും ഒറ്റ പ്പെട്ട രീതിയിൽ നടന്നുകൊണ്ടിരിക്കുന്ന ഗാന്ധി നിന്ദയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം മാത്രമാണിതിന്നു എ കെ ആന്റണി.

രാഷ്ടപിതാവിനെ നിന്ദിച്ചവരെ രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റു ചെയ്യുക എന്ന് ആവിശ്യപ്പെട്ട് ഡിസിസി രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ ജനാധിപത്യ മതേതര വാദികൾ ഗാന്ധിയൻ മൂല്യങ്ങളെ എക്കാലവും കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കാൻ ആഗ്രഹിക്കുന്ന എല്ലാവരും ഗൗരവമായി ആലോചിക്കേണ്ട വിഷയത്തിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്.. ഇന്ത്യ ഗാന്ധിയൻ മൂല്യങ്ങളിൽ അടിത്തറ പാകിയ രാഷ്ടമാണ്. മതേതരത്വത്തിലും ബഹുസ്വരതയിലും ലോകത്തിനു മാതൃകയായ ഇന്ത്യ ആ മൂല്യങ്ങളെല്ലാം വലിച്ചെറിഞ്ഞു മതവിദ്വേഷം ജനിപ്പിക്കുന്ന ലോകത്തിലെ ഒരു ഭീകര മുഖമുള്ള രാജ്യമായി മാറണമോ? എന്ന് ചിന്തിച്ച്, വരാനിരിക്കുന്ന നാളുകളിൽ ലോകത്തിനു മാതൃകയായിട്ടുള്ള ഇന്ത്യയിലെ മൂല്യങ്ങളെ കാത്തുസൂക്ഷിയ്ക്കാൻ ആഗ്രഹിക്കുന്നവരെല്ലാം ഒരുമിച്ച്ചൂ ഒരു പോരാട്ടത്തിന് തയ്യാറാകണം. ഇല്ലെങ്കിൽ രാജ്യം ആപത്തിലേക്ക് തള്ളപ്പെടും എന്നതിന്റെ ഉത്തമ ഉദാഹരണമാണിതെന്നും അദ്ദേഹം പറഞ്ഞു.