താലൂക്ക് എൻ എസ് എസ് കരയോഗം യൂണിയൻ ശോഭായാത്ര
തിരുവന്തപുരം: ഒരാഴ്ചക്കാലത്തെ ഓണാഘോഷം 9 ന് സംസാരികഘോഷയാത്രയോടെ സമാപിച്ചെങ്കിലും വീണ്ടും ആഘോഷങ്ങൾ തുടരുകയാണ്. ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ 164 മത് ജയന്തി ആഘോഷത്തിന് ഇന്നലെ(10) മുതൽ തുടക്കംകുറിച്ചുകഴിഞ്ഞു. ജയന്തി ദിനമായ ഇന്ന് തിരുവനതപുരം താലൂക്ക് എൻ എസ് എസ് കരയോഗം യൂണിയന്റെ നേതൃത്വത്തിൽ ശോഭായാത്ര സംഘടിപ്പിക്കപ്പെട്ടു. വൈകിട്ട് ആശാൻ സ്‌ക്വയറിൽ നിന്ന് ആരംഭിച്ച ശോഭായാത്ര കോട്ടയ്ക്കകം എൻ എസ് എസ് കരയോഗത്തിൽ സമാപിച്ചു. 11 നു രാവിലെ ആറ്റുകാൽ ക്ഷേത്ര സന്നിധിയിൽ നിന്നും ചട്ടമ്പിസ്വാമിയുടെ ജന്മസ്ഥലമായ കണ്ണമ്മൂലയിലെ കൊല്ലൂരിലേക്ക് പുറപ്പെട്ട് മടങ്ങിയ രഥഘോഷയാത്രയും ശോഭായാത്രയിൽ അണിചേർന്നു. ശ്രീകൃഷ്ണജയന്തി ആഘോഷത്തിന്റെ ഭാഗമായ ഉറിയടി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിക്കപ്പെട്ടു.
ഹൗസിങ് ബോർഡ് ജംക്ഷനിൽ നടന്ന ഉറിയടി
ശ്രീകൃഷ്ണ ജയന്തി ദിനമായ ഇന്ന്(12) അനന്തപുരിയെ അമ്പാടിയാക്കുന്ന ശോഭായാത്രയോടെ ആഘോഷങ്ങൾ സമാപിക്കും. ആഘോഷങ്ങൾക്ക് മാറ്റുകൂട്ടുന്നു നീണ്ട പൊതു അവധിയുടെ ആലസ്യത്തിൽ നിന്ന് നഗരം വീണ്ടും ഉണർന്ന് പ്രവർത്തിക്കുന്നത് ബുധൻ മുതലാകും.