NEWS27/02/2016

സംവിധായകന്‍ രാജേഷ് പിള്ള അന്തരിച്ചു

ayyo news service
കൊച്ചി: സംവിധായകന്‍ രാജേഷ് പിള്ള (41) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നോണ്‍ ആല്‍ക്കഹോളിക് ലിവര്‍ സിറോസിസ് ബാധിതനായിരുന്ന അദ്ദേഹം കുറച്ചുകാലമായി ചികിത്സയിലായിരുന്നു. കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് തയാറെടുക്കവേ വെള്ളിയാഴ്ച അദ്ദേഹത്തിന്റെ നില ഗുരുതരമാകുകയായിരുന്നു.  കൊച്ചി രവിപുരം ശ്മശാനത്തിലായിരിക്കും സംസ്‌കാരചടങ്ങുകള്‍.

കായംകുളം സ്വദേശിയായ രാജേഷ് പിള്ളയുടെ പുതിയ ചിത്രമായ വേട്ട വെള്ളിയാഴ്ചയാണ് തീയറ്ററുകളിലെത്തിയത്. സിനിമയുടെ അവസാന ജോലികള്‍ നടക്കുന്നതിനിടെയാണ് ന്യൂമോണിയ ബാധിച്ച് ഗുരുതരാവസ്ഥയിലായത്. ചിത്രീകരണത്തിനായി പലപ്പോഴും അദ്ദേഹം ആശുപത്രിയിയില്‍ നിന്നാണ് എത്തിയിരുന്നത്. ഹൃദയത്തില്‍ സൂക്ഷിക്കാന്‍, ട്രാഫിക്, മിലി എന്നീ ചിത്രങ്ങളുടെയും സംവിധായകനാണ്.

മരണ സമയത്ത് കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നു. നില ഗുരുതരമാണെന്ന് അറിഞ്ഞ് രാവിലെ തന്നെ ആശുപത്രിയിലേക്ക് നിരവധി സുഹൃത്തുക്കളും സിനിമാ മേഖലയില്‍ നിന്നുള്ളവരും എത്തി.  
Views: 1567
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024