NEWS09/12/2015

അജിനാമോട്ടോ : നിയമം ലംഘിച്ചാല്‍ രണ്ട് ലക്ഷം രൂപ പിഴ

ayyo news service
തിരുവനതപുരം:അജിനാ മോട്ടോ ഉപയോഗിക്കുന്ന ഹോട്ടലുകളും റസ്റ്റോറന്റുകളും ബേക്കറികളും നിയമം ലംഘിച്ചാല്‍ രണ്ട് ലക്ഷം രൂപ പിഴ ഈടാക്കാൻ നിര്ദ്ദേശം. 

അജിനാ മോട്ടോ ഉപയോഗിക്കുന്ന വിവരം നിയമം അനുശാസിക്കുന്ന വിധം വ്യക്തമായി  സ്ഥാപനത്തില്‍ താഴെ പറയുന്ന ഭക്ഷ്യവസ്തുക്കളില്‍ മോണോസോഡിയം ഗ്ലൂട്ടോമേറ്റ് ചേര്‍ക്കുന്നു. ഈ ഭക്ഷണം ഒരു വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് കൊടുക്കാന്‍ പാടില്ല എന്ന് എഴുതി പ്രദര്‍ശിപ്പിക്കണമെന്ന് നിര്‍ദ്ദേശിച്ച് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ ഉത്തരവിറക്കി.

ഉത്തരവ് ലംഘിക്കുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ രണ്ട് ലക്ഷം രൂപ വരെ പിഴ ഈടാക്കുമെന്നും സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദാക്കുമെന്നും കമ്മീഷണര്‍ അറിയിച്ചു. പച്ചക്കറികളും മറ്റ് അസംസ്‌കൃത വസ്തുക്കളും പാചകത്തിനുമുമ്പ് വൃത്തിയായി കഴുകുന്നതിനായി പ്രത്യേക സംവിധാനം ഒരുക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ ഒരു ലക്ഷം രൂപവരെ പിഴയും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

എല്ലാ സ്ഥാപനങ്ങളും പൊതുജനങ്ങള്‍ കാണുന്ന രീതിയില്‍ ഭക്ഷ്യ സുരക്ഷാ ലൈസന്‍സും ടോള്‍ഫ്രീ നമ്പര്‍ : 1800 425 1125 ഉം പ്രദശിപ്പിക്കേണ്ടതാണെന്നും ഉത്തരവില്‍ പറയുന്നു.
 



Views: 1697
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024