തിരുവനന്തപുരം:സംസ്ഥാനത്തെ വ്യാജമദ്യത്തിന്റെയും മയക്ക് മരുന്നുകളുടെയും ഉത്പാദനം, വിതരണം, വിപണനം എന്നിവ ശക്തമായി നേരിടുന്നതിന്റെ ഭാഗമായി ജൂണ്‍ 15 മുതല്‍ ഓപ്പറേഷന്‍ മൂണ്‍ ഷൈന്‍ എന്ന പേരില്‍ എക്‌സൈസ് സ്‌പെഷ്യല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡ്രൈവ് നടത്തും.
അന്യ സംസ്ഥാനങ്ങളില്‍ നിന്നും സ്പിരിറ്റ് ഉള്‍പ്പെടെയുള്ളവ കടത്തിക്കൊണ്ട് വരുന്നവരെയും വ്യാജമദ്യനിര്‍മ്മാണം, വിപണനം എന്നിവ നടത്തുന്നവര്‍ക്കെതിരെയും കര്‍ശനമായ നടപടി സ്വീകരിക്കും. ഇതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ തുറക്കും. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ഒരു കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും.
പൊതുജനങ്ങള്‍ക്ക് വ്യാജമദ്യം, മയക്കുമരുന്ന് സംബന്ധിച്ചുള്ള വിവരങ്ങള്‍ ജില്ലാ കണ്‍ട്രോള്‍ റൂമിലോ എക്‌സൈസ് ഹെഡ്ക്വാര്‍ട്ടേഴ്‌സിലെ കണ്‍ട്രോള്‍ റൂമിലോ ഇനിപറയുന്ന ഫോണ്‍ നമ്പറുകളിലോ അറിയിക്കാം.
ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍, ഇന്റലിജന്‍സ് 9447778001 , ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍, ദക്ഷിണമേഖല 9447178050 , ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍, മദ്ധ്യമേഖല 9447178051 , ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍, ഉത്തരമേഖല 9447178052, കണ്‍ട്രോള്‍ റൂം, എക്‌സൈസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് 04712322825.