തിരുവനന്തപുരം:ഒടുവില്‍ പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടിക പ്രകാരം വരുന്ന തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ മലപ്പുറം ജില്ലയില്‍. ഏറ്റവും കുറവ് വയനാട്ടിലാണ്. മലപ്പുറത്തെ 28,76,835 വോട്ടര്‍മാരില്‍ 14,64,309 പേര്‍ സ്ത്രീകളും 14,12,517 പേര്‍ പുരുഷന്‍മാരും 9 പേര്‍ ഭിന്നലിംഗക്കാരുമാണ്. വയനാട്ടിലെ 5,71,392 വോട്ടര്‍മാരില്‍ 2,90,167 പേര്‍ സ്ത്രീകളും 2,81,224 പേര്‍ പുരുഷന്‍മാരും ഒരാള്‍ ഭിന്നലിംഗത്തിലും ഉള്‍പ്പെടുന്നു. വോട്ടര്‍ പട്ടികയിലുള്ള മൊത്തം 2,49,88,498 വോട്ടര്‍മാരില്‍ 1,29,81,301 പേര്‍ സ്ത്രീകളും, 1,20,07,115 പേര്‍ പുരുഷന്‍മാരും, 82 പേര്‍ ഭിന്നലിംഗക്കാരുമാണ്.