തിരുവനന്തപുര:ദീപങ്ങളുടെ ഉത്സവമായ ദീപാവലിയുടെ ശുഭകരമായ സന്ദര്‍ഭത്തില്‍ എല്ലാ മലയാളികള്‍ക്കും ഗവര്‍ണര്‍ പി സദാശിവം ആശംസകള്‍ നേര്‍ന്നു.
തിന്മയുടെ മേല്‍ നന്മയുടെയും അധാര്‍മികതയ്ക്കും വെറുപ്പിനും മേല്‍ സദ്ഗുണങ്ങളുടെയും സഹാനുഭൂതിയുടെയും മഹത്തായ വിജയത്തെയാണ് ദീപാവലി പ്രതീകവത്കരിക്കുന്നത്. ഈ ഉത്സവം എല്ലാ കുടുംബങ്ങളിലും സമാധാനം, ആഹ്ലാദം, സൗഹാര്‍ദം എന്നിവ കൊണ്ടുവരട്ടെയെന്നും ഗവര്‍ണര്‍ ആശംസിച്ചു.