NEWS29/07/2016

മഹാശ്വേതാദേവി അന്തരിച്ചു

ayyo news service
കൊല്‍ക്കത്ത: ബംഗാളി സാഹിത്യകാരിയും ജ്ഞാനപീഠം ജേതാവും സാമൂഹ്യപ്രവര്‍ത്തകയുമായ മഹാശ്വേതാദേവി അന്തരിച്ചു. 90 വയസ്സായിരുന്നു. വ്യാഴാഴ്ച വൈകിട്ട് കൊല്‍ക്കത്തയിലെ ബെല്‍വ്യൂ നേഴ്‌സിങ് ഹോമിലായിരുന്നു അന്ത്യം. ഒരുമാസത്തിലധികമായി ചികിത്സയിലായിരുന്നു. ഹൃദയാഘാതമായിരുന്നു മരണകാരണം. സംസ്‌കാരം വെള്ളിയാഴ്ച സംസ്ഥാന ബഹുമതികളോടെ കൊയ്രത്തല ശ്മശാനത്തില്‍ നടക്കും.

ജ്ഞാനപീഠം, പത്മവിഭൂഷണ്‍, മാഗ്‌സസെ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുള്ള മഹാശ്വേതാ ദേവിക്ക് കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്, ബംഗാള്‍ സര്‍ക്കാരിന്റെ  വംഗഭൂഷണ്‍ സമ്മാനവും നേടിയിട്ടുണ്ട് . ഹസാര്‍ ചുരാഷിര്‍ മാ, ആരണ്യേര്‍ അധികാര്‍, ഝാന്‍സിര്‍ റാണി, അഗ്‌നിഗര്‍ഭ, രുദാലി, സിധു കാന്‍ഹര്‍ ധാക്കേ തുടങ്ങിയവയാണ് പ്രധാന കൃതികള്‍. ഇതില്‍ രുദാലി അടക്കം പലതും സിനിമയായി. ചിലതിന് സ്വന്തമായി തിരക്കഥയും രചിച്ചു.

1926ല്‍ ധാക്കയിലാണ് ജനനം. അന്തരിച്ച പ്രമുഖ ബംഗാളി എഴുത്തുകാരന്‍ നബാരുണ്‍ ഭട്ടാചാര്യ മകനാണ്.

കൊല്‍ക്കത്ത > പ്രശസ്ത ബംഗാളി സാഹിത്യകാരിയും ജ്ഞാനപീഠം ജേതാവും സാമൂഹ്യപ്രവര്‍ത്തകയുമായ മഹാശ്വേതാദേവി അന്തരിച്ചു. 90 വയസ്സായിരുന്നു. വ്യാഴാഴ്ച വൈകിട്ട് 3.16ന് മധ്യ കൊല്‍ക്കത്തയിലെ ബെല്‍വ്യൂ നേഴ്സിങ് ഹോമിലായിരുന്നു അന്ത്യം. ഒരുമാസത്തിലധികമായി ചികിത്സയിലായിരുന്നു. ആന്തരാവയവങ്ങള്‍ തകരാറിലായതിനെ തുടര്‍ന്നുള്ള ഹൃദയാഘാതമായിരുന്നു മരണകാരണം. സംസ്കാരം വെള്ളിയാഴ്ച സംസ്ഥാന ബഹുമതികളോടെ കൊയ്രത്തല ശ്മശാനത്തില്‍ നടക്കും. മൃതദേഹം രാവിലെ 10ന് സാംസ്കാരികകേന്ദ്രമായ രബീന്ദ്ര സദനില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.

ഇന്ത്യന്‍സാഹിത്യത്തിന് മഹത്തായ സംഭാവന നല്‍കിയ മഹാശ്വേതാദേവിയെ രാഷ്ട്രം പത്മവിഭൂഷണ്‍ നല്‍കി ആദരിച്ചിട്ടുണ്ട്. 1979ല്‍ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ അവര്‍ക്ക് 1996ല്‍ð ജ്ഞാനപീഠം ലഭിച്ചു. മഗ്സാസെ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. ബംഗാള്‍ സര്‍ക്കാരിന്റെ  ഏറ്റവും വലിയ സാഹിത്യപുരസ്കാരമായ വംഗഭൂഷണ്‍ സമ്മാനത്തിനും അര്‍ഹയായി. ഹസാര്‍ ചുരാഷിര്‍ മാ, ആരണ്യേര്‍ അധികാര്‍, ഝാന്‍സിര്‍ റാണി, അഗ്നിഗര്‍ഭ, രുദാലി, സിധു കാന്‍ഹര്‍ ധാക്കേ തുടങ്ങിയവയാണ് പ്രധാന കൃതികള്‍. ഇതില്‍ രുദാലി അടക്കം പലതും സിനിമയായി. ചിലതിന് സ്വന്തമായി തിരക്കഥയും രചിച്ചു. 

1926ല്‍ ധാക്കയിലാണ് ജനനം. എഴുത്തും പത്രപ്രവര്‍ത്തനവും ഒരുമിച്ച് കൊണ്ടുപോയി. വിശ്വഭാരതി സര്‍വകലാശാലയില്‍നിന്ന് ഇംഗ്ളീഷ് സാഹിത്യത്തില്‍ ബിരുദവും കൊല്‍ക്കത്ത സര്‍വകലാശാലയില്‍നിന്ന് ബിരുദാനന്തരബിരുദവും നേടി. പുരോഗമന കലാസാഹിത്യ പ്രസ്ഥാനമായ ഇന്ത്യന്‍ പീപ്പിള്‍സ് തിയറ്ററിന്റെ സജീവപ്രവര്‍ത്തകനും വിഖ്യാത  നാടകപ്രവര്‍ത്തകനുമായിരുന്ന ബിജൊന്‍ ഭട്ടാചാര്യയെയാണ് വിവാഹം കഴിച്ചത്. 1959ല്‍ വിവാഹമോചിതയായി. അന്തരിച്ച പ്രമുഖ ബംഗാളി എഴുത്തുകാരന്‍ നബാരുണ്‍ ഭട്ടാചാര്യ മകനാണ്. മകനുമായി തെറ്റിപ്പിരിഞ്ഞ മഹാശ്വേത ദീര്‍ഘകാലമായി തനിച്ചായിരുന്നു താമസം.


Read more: http://www.deshabhimani.com/news/national/news-national-28-07-2016/578428
Views: 1530
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024