തിരുവനന്തപുരം:നാടകാചാര്യന്‍ കാവാലം
നാരായണപ്പണിക്കര്‍ (88) അന്തരിച്ചു. തൃക്കണ്ണാപുരത്തെ വസതിയിൽ
രാത്രിയിലായിരുന്നു യായിരുന്നു അന്ത്യം. ഇന്ന് തലസ്ഥാനത്ത് പൊതു
ദര്ശനത്തിനു വയ്ക്കുന്ന മൃതദേഹം സംസ്കാരത്തിനായി ജന്മദേശമായ
കുട്ടനാട്ടിലേക്ക് കൊണ്ടു പോകും. ചൊവ്വാഴ്ചയാണ് സംസ്കാരം. ഭാര്യ
ശാരദാമണി. പരേതനായ കാവാലം ഹരികൃഷ്ണന്‍, പ്രശസ്ത പിന്നണിഗായകന്‍ കാവാലം
ശ്രീകുമാര്‍ എന്നിവരാണ് മക്കള്‍.
ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിലെ
ചാലയില്‍ കുടുംബത്തില്‍ ഗോദവര്‍മയുടെയും
കുഞ്ഞുലക്ഷ്മി അമ്മയുടെയും മകനായി കാവാലം ജനിച്ചു. കോട്ടയം സിഎംഎസ്
കോളേജ്, ആലപ്പുഴ എസ് ഡി കോളേജ്,
മദ്രാസ് ലോ കോളേജ് എന്നിവിടങ്ങളിലായി പഠനം പൂർത്തിയാക്കിയ കാവാലം 1955
മുതല്‍ ആറു വര്‍ഷം ആലപ്പുഴ കോടതിയിലെ വക്കീല്‍ ആയി രുന്നു. പിന്നീവക്കീൽ
പണി ഉപേക്ഷിച്ചു നാടകരംഗത്തേക്കു
ചുവടുമാറ്റിയതു.
കേരളത്തിൽ തനതു നാടകവേദിക്ക് തുടക്കം കുറിച്ച
കാവാലം നാരായണപ്പണിക്കര്‍ കവി, ഗാനരചയിതാവ് എന്നീ രംഗങ്ങളിലും പ്രശസ്താനാണ്
. 1974ല്‍ തിരുവരങ്ങ് നാടക സംഘത്തിന് രൂപം നല്‍കി. 1980ല്‍ 'സോപാനം' എന്ന
രംഗകലാ ഗവേഷണകേന്ദ്രം ആരംഭിച്ചു. കേരള സംഗീതനാടക അക്കാദമിയുടെ അധ്യക്ഷനായും
സേവനമനുഷ്ഠിച്ച കാവാലത്തിന്റെ നാടകചക്രം എന്ന കൃതിക്ക് 1975ല്‍
കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു.
2007ല്‍ പത്മഭൂഷണ്‍ പുരസ്‌കാരം നല്കി രാജ്യം ഇദ്ദേഹത്തെ ആദരിച്ചു. 2009ല്‍
വള്ളത്തോള്‍ പുരസ്‌കാരവും ലഭിച്ചു. 1978 ലും 1982 ലും മികച്ച ഗാന
രചയിതാവിനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.
സാക്ഷി, അവനവന്‍
കടമ്പ, ദൈവത്താര്‍, കരിങ്കുട്ടി, തിരനോട്ടം, പ്രേമരശ്മി, ഭൂതം, തിരുമുടി,
കോയ്മ, തെയ്യത്തെയ്യം, മരുകിടാത്തി തുടങ്ങിയവയാണ് കാവാലത്തിന്റെ പ്രധാന
നാടകങ്ങള്‍. സോപാനത്തിനുവേണ്ടി പതിനെട്ടിലേറെ നാടകങ്ങളും കേരള കലാമണ്ഡലം,
കാളിദാസ അക്കാദമി, നൃത്തലയ ഈസ്‌തെറ്റിക് സൊസൈറ്റി, നാഷണല്‍ സ്‌കൂള്‍ ഒഫ്
ഡ്രാമ, യൂനിവേഴ്‌സിറ്റി ഒഫ് വിസ്‌കോണ്‍സില്‍ (അമേരിക്ക) എന്നിങ്ങനെ
സ്ഥാപനങ്ങള്‍ക്കുവേണ്ടി പത്തിലേറെ നാടകങ്ങളും സംവിധാനം ചെയ്തു.
രതിനിര്‍വേദം
എന്ന സിനിമയ്ക്കു വേണ്ടി ഗാനങ്ങള്‍ എഴുതിക്കൊണ്ട് സിനിമാ രംഗത്തെത്തി.
തുടര്‍ന്നു വാടകയ്‌ക്കൊരു ഹൃദയം, തമ്പ്, കുമ്മാട്ടി, തമ്പുരാട്ടി തുടങ്ങിയ
പടങ്ങള്‍ക്ക് ഗാനരചന നിര്‍വഹിച്ചു. ബാല്യകാലസഖി' എന്ന ചിത്രത്തിനാണ്
ഏറ്റവും ഒടുവിലായി പാട്ടെഴുതിയത്.