NEWS29/09/2015

രാഷ്ടീയക്കാരും ഉദ്യോഗസ്ഥരും ആദിവാസികളെ ചൂഷണം ചെയ്യുന്നു:സുഗതകുമാരി

ayyo news service
സുഗതകുമാരി ഉദ്ഘാടനം ചെയ്യുന്നു.  സമീപം ശ്രീരാമൻ കൊയ്യോൻ

തിരുവനന്തപുരം:രാഷ്ടീയക്കാരും ഉദ്യോഗസ്ഥരും ആദിവാസികളെ ചൂഷണം ചെയ്യുകയാണ്.  അവര്ക്ക് വേണ്ടി അനുവദിക്കുന്ന പണം തട്ടിയെടുക്കുകയും കോർപറേറ്റുകൾക്ക് ഭൂമി നല്കുകയും ചെയ്യുന്നു എന്ന് സുഗതകുമാരി പറഞ്ഞു.  അരിപ്പ ഭൂസമരത്തിന്റെ 1000 ദിവസത്തിൽ ആദിവാസി ദളിത്‌ മുന്നേറ്റ സമിതി നടത്തിയ സെക്രട്ടറിയേറ്റ് മാര്ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സുഗതകുമാരി.  ഭൂരഹിത കേരളം പദ്ധതി റവന്യു മന്ത്രിയുടെ തട്ടിപ്പാണെന്നും, ഇടുക്കിയിൽ പതിനായിരക്കണക്കിനു ഉപാധിരഹിത പട്ടയം നല്കുമ്പോഴാണ്‌ അരിപ്പയിലെ ഭൂരഹിതര്ക്ക് ഭൂമി നിഷേധിക്കപ്പെടുന്നതെന്ന് സമരസമിതി കണവീനർ ശ്രീരാമൻ കൊയ്യോൻ അധ്യക്ഷപ്രസംഗത്തിൽ പറഞ്ഞു,  ഇടതുഗ്രൂപ്പിൽ പെട്ട വിവിധ നേതാക്കൾ  സംസാരിച്ചു.

1000 ലധികം സമരഭടന്മാരുടെ  രക്തം പതിഞ്ഞ  നിവേദനം മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് സമര്പ്പിച്ചു. 


Views: 1521
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024