തിരുവനന്തപുരം:വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലിനോടനുബന്ധിച്ച് ലോജിസ്റ്റിക് സെന്ററിനായുള്ള പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. കളമശ്ശേരി മുതല്‍ എല്‍.എന്‍.ജി. ടെര്‍മിനലിലേക്കുള്ള വഴിയില്‍ തുറസായ പ്രദേശങ്ങള്‍ മനോഹരമായി സൂക്ഷിക്കണമെന്നും ഇതിനായി ആവശ്യമെങ്കില്‍ സ്ഥലം ഏറ്റെടുക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. എം.എല്‍.എ.മാരായ ബെന്നി ബെഹനാന്‍, ഡൊമനിക് പ്രസന്റേഷന്‍, ഹൈബി ഈഡന്‍, ലൂഡി ലൂയിസ് തുടങ്ങിയവരും ജില്ലാതലത്തിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു