വി എസിന്റെ ഉദ്ഘാടന പ്രസംഗ വീഡിയോ കാണാം-ക്ലിക്ക് വാച്ച് വീഡിയോ
തിരുവനന്തപുരം:ഓപറേഷൻ അനന്ത വെളുക്കാൻ തേച്ചത് പാണ്ടായതു പോലെയെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്ചുദാനന്ദൻ. മുന്മന്ത്രി സുരേന്ദ്രൻ പിള്ളയുടെ നേതൃത്വത്തില്‍ ഓപറേഷൻ അനന്തക്കെതിരെ പഴവങ്ങടിയിൽ നടത്തിയ കൂട്ട ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്നിപ്പോൾ ഒരു മഴ പെയിതാൽ മതി ഈ നഗരം വെള്ളത്തിൽ മുങ്ങും.ഈ വെള്ളക്കെട്ട് എങ്ങനെ ഒഴിവാക്കാമെന്ന് ശാസ്ത്രീയ പഠനം പോലും നടത്താതെയാണ് ഓപറേഷൻ അനന്ത എന്ന പേരിൽ എന്തോ ഒക്കെ കാട്ടിക്കൂട്ടുന്നത്. ഒടുവിൽ വെളുക്കാൻ തേച്ചത് പാണ്ടായി എന്ന് പറഞ്ഞത് പോലെയാണ് മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെയും ചീഫ് സെക്രട്ടറി ജിജി തോംസണിന്റെയും കാര്യങ്ങൾ എന്ന് വി എസ് പറഞ്ഞു.
വിലക്കയറ്റം അതിന്റെ സീമങ്ങൾ ലംഘിച്ചു മുന്നേറുകയാണ്. ജനങ്ങൾക്ക് ജീവിക്കാൻ വയ്യാത്ത സ്ഥിതിയാണ് എന്നിട്ട് ഉമ്മൻചാണ്ടി സര്ക്കാര് അതെന്നും ശ്രദ്ധിക്കുന്നിലെന്നും വി എസ കൂട്ടിച്ചേർത്തു.
അഡ്വ.ആർ സതീഷ് കുമാര് അധ്യക്ഷംവഹിച്ച ചടങ്ങിൽ മേയർ വി കെ പ്രശാന്ത്,ഡെപ്യുട്ടി മേയർ രാഖി രവികുമാര് സി ദിവാകരൻ എം എൽ എ, കടന്നപ്പള്ളി രാമചന്ദ്രൻ തുടങ്ങിയ നേതാക്കൾ,പത്നാഭാസ്വമി-പഴവങ്ങാടി ഗണപതി ക്ഷേത്ര ജീവനക്കാര്,വ്യാപാരികൾ, മത നേതാക്കൾ,റെസിഡന്റ്റ്സ് അസോസിയേഷൻ അംഗങ്ങൾ തുടങ്ങിയർ ഉപവാസത്തിൽ പങ്കെടുത്തു.