കണ്ണൂര്‍: പയ്യാവൂർ ചമതച്ചാല്‍ പുഴയില്‍ കുളിക്കാനിറങ്ങിയ അഞ്ച് കുട്ടികള്‍ മുങ്ങിമരിച്ചു. ഒഴുക്കില്‍ പെട്ട് രണ്ട് പേരെ കാണാതായി. സഫാന്‍ സലിജന്‍, ഒരിജ സലിജന്‍, മാണിക്ക് ബിനോയ് എന്നിവരാണ് മരിച്ച കുട്ടികള്‍. മരിച്ചവരില്‍ സഹോദരങ്ങളും ഒരു പെണ്‍കുട്ടിയും ഉള്‍പെടുന്നതായാണ് വിവരം.