ന്യൂഡല്‍ഹി: ബുധനാഴ്ച ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി റാലിക്കിടെ ആത്മഹത്യ ചെയ്ത ഗജേന്ദ്രസിങ് മുഴുവന്‍സമയ കര്‍ഷകനായിരുന്നില്ലെന്നും,പരമ്പരാഗതമായി കിട്ടിയ സ്ഥലത്ത് കൃഷിചെയ്തിരുന്നുവെന്നും അപ്രതീക്ഷിത മഴയില്‍ അല്പം വിളനാശം സംഭവിച്ചുവെന്നുമാണ്ബന്ധുക്കള്‍ പറയുന്നത് . തലപ്പാവുണ്ടാക്കുന്ന ബിസിനസ്സാണ് ഗജേന്ദ്രസിങ്ങിന് എന്നും ഇവർ പറയുന്നു.
ജയ്പുരിസഫെ എന്ന പേരില്‍ വെബ്സ്സൈറ്റ് ഉണ്ട് . അമേരിക്കയുടെ പ്രസിഡന്റായിരുന്ന ബില്‍ ക്ലിന്റണ്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ക്ക് ഇയാള്‍ തലപ്പാവണിയിച്ചുകൊടുത്തിട്ടുണ്ട്. ബി.ജെ.പി. നേതാക്കളായ രാജ്‌നാഥ് സിങ്, മുരളീമനോഹര്‍ ജോഷി, കോണ്‍ഗ്രസ് നേതാവ് ജിതേന്ദ്രസിങ്, സമാജ് വാദി പാര്‍ട്ടിയുടെ അമര്‍സിങ് എന്നിവര്‍ക്ക് ഗജേന്ദ്രസിങ് തലപ്പാവ് അണിഞ്ഞുകൊടുക്കുന്ന ചിത്രങ്ങള്‍ 'ജയ്പുരിസഫെ'യുടെ വെബ്‌സൈറ്റില്‍ കാണാം.
ഗജേന്ദ്രസിങ്ങിന്റേത് എന്നപേരില്‍ കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പില്‍ അച്ഛന്റെ കൈയക്ഷരമല്ലെന്ന് വാദിച്ചുകൊണ്ട് മകളും രംഗത്തെത്തിയിട്ടുണ്ട്.