തൃശൂര്‍: കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് ചലച്ചിത്ര താരങ്ങളായ ജാഫര്‍ ഇടുക്കിയേയും സാബു മോനെയും അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യും. ഇരുവരേടും ഇന്ന് ഉച്ചയ്ക്കുശേഷം ഹാജരാകാന്‍ പോലീസ് നിര്‍ദേശിച്ചു. മണി അവശനിലയില്‍ ആകുന്നതിനു തലേരാത്രി ഇരുവരും ഔട്ട്ഹൗസായ പാഡിയിലെത്തി മദ്യപിച്ചിരുന്നതായി തെളിഞ്ഞിരുന്നു. മണിക്കൊപ്പം മദ്യപിച്ചിരുന്നില്ലെന്നാണ് സാബു ആദ്യം മൊഴി നല്‍കിയത്. എന്നാല്‍ ഇയാള്‍ മദ്യപിച്ചിരുന്നതായി മണിയുടെ ഡ്രൈവറും മാനേജറും വെളിപ്പെടുത്തിയിരുന്നു.
അതേസമയം പാഡിയില്‍ പരിശോധനയ്ക്കിടെ പോലീസ് ചെറിയ പ്ലാസ്റ്റിക് കുപ്പി കണ്ടെത്തി. ഇത് കീടനാശിനിയുടെ കുപ്പിയാണോന്ന് പരിശോധിക്കുകയാണ് അന്വേഷണ സംഘം. സെപ്റ്റിക് ടാങ്കിനായി കുഴിയെടുത്ത ഇടത്തുനിന്നാണ് കുപ്പി കണ്ടെത്തിയത്.