ഗണേശോത്സവ ആഘോഷങ്ങളുടെ ഉത്ഘാടനം അശ്വതി തിരുനാള്‍ ഗൗരീ ലക്ഷ്മി ഭായി നിര്‍വഹിക്കും
ayyo news service
തിരു: ഗണേശോത്സവ ട്രസ്റ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് 28 മുതല്‍ സെപ്തറ്റംബര്‍ അഞ്ച് വരെ നടക്കുന്ന ഗണേശോത്സവ ആഘോഷങ്ങളുടെ ഭാഗമായി പ്രതിഷ്ഠാക്കായുള്ള ഗണേശവിഗ്രഹങ്ങള്‍ പ്രതിഷ്ഠാകേന്ദ്രങ്ങളിലേയ്ക്ക് കൊണ്ടുപോകാന്‍ പ്രാദേശിക ഗണേശോത്സവ കമ്മറ്റി ഭാരവാഹികള്‍ ഏറ്റുവാങ്ങി. ഏറ്റുവാങ്ങിയ വിഗ്രഹങ്ങള്‍ വിളംബര യാത്രയായി പ്രതിഷ്ഠാ കേന്ദ്രങ്ങളിലേയ്ക്ക് കൊണ്ടുപോയി. പ്രത്യേക പൂജാ ചടങ്ങുകള്‍ക്ക് ശേഷം ആദ്യ വിഗ്രഹം ദിനേഷ് പണിക്കരില്‍നിന്നും ഭീമാഗോവിന്ദന്‍ ഏറ്റുവാങ്ങി ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചൂ. ട്രസ്റ്റ് കണ്‍വീനര്‍ ആര്‍ ഗോപിനാഥന്‍ നായര്‍ ട്രസ്റ്റ് മുഖ്യകാര്യദര്‍ശി എം.എസ്. ഭുവനചന്ദ്രന്‍ രാമചന്ദ്രന്‍ നായര്‍ വെണ്‍പകല്‍ ക്ഷേത്രം, സലീം മാറ്റപ്പള്ളി, രാധാകൃഷ്ണന്‍ ബ്ലൂസ്റ്റാര്‍ ശ്രീകുമാര്‍ ചന്ദ്രാ പ്രസ്സ്, ചെങ്കല്‍ ശ്രീകുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ജില്ലയിലെ 1008പ്രതിഷ്ഠാകേന്ദ്രങ്ങളിലും 2 ലക്ഷം ഭവനങ്ങളിലും 28 മുതല്‍ ഗണേശപൂജ ആരംഭിക്കും. ഗണേശോത്സവ ആഘോഷങ്ങളുടെ സംസ്ഥാനതല ഉത്ഘാടനം തിരുവിതാംകൂര്‍ രാജകുടുംബാംഗം അശ്വതി തിരുനാള്‍ ഗൗരീ ലക്ഷ്മി ഭായി ബുധനാഴ്ച വൈകുന്നേരം 6 മണിക്ക് കിഴക്കേകോട്ടയില്‍ നിര്‍വഹിക്കും സപ്താഹ യജ്ഞാചാര്യന്‍ പള്ളിക്കല്‍ സുനില്‍ അനുഗ്രഹ പ്രഭാഷണം നടത്തും. സാമൂഹിക- സാംസ്‌കാരിക നായകന്മാരും ട്രസ്റ്റ് ആഘോഷ ഭാരവാഹികളും ചടങ്ങില്‍ സംബന്ധിക്കും.