വുഹാൻ:ഏഷ്യന്‍ അത്‌ലറ്റികസ് ചാമ്പ്യന്‍ഷിപ്പില്‍ മലയാളി താരം ടിന്റു ലൂക്കയ്ക്ക് വനിതകളുടെ 800 മീറ്ററിൽ സ്വര്‍ണം. രണ്ടു മിനിറ്റ് 01.53 സെക്കന്‍ഡിലാണ് ടിന്റു ഫിനിഷ് ചെയ്തത്. ഒരു അന്താരാഷ്ട്ര മീറ്റില്‍ ടിന്റുവിന്റെ ആദ്യ സ്വര്‍ണമാണിത്.
ഇതോടെ ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യയുടെ സ്വര്‍ണനേട്ടം നാലായി. ഇന്നലെ ഡിസ്‌കസ് ത്രോയില്‍ വികാസ് ഗൗഡയും വനിതകളുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസില്‍ ലളിത ബാബറും ഷോട്ട് പുട്ടില്‍ ഇന്ദര്‍ജിത് സിങ്ങും ഇന്ത്യക്കായി സ്വര്‍ണം നേടിയിരുന്നു.