തിരുവനന്തപുരം: സുപ്രീം കോടതി വിധിക്കെതിരെ റിവ്യൂ പെറ്റീഷൻ പോലും കൊടുക്കില്ലെന്ന് പറഞ്ഞ സംസ്ഥാന സർക്കാരിനോട് . ഇനി പറഞ്ഞിട്ട് വല്ല കാര്യമുണ്ടോ. അവരതിൽ കുളം കലക്കി മീൻ പിടിക്കാൻ നോക്കുകയാണ്. ഇത് വേറൊന്നുമല്ല വിധി നടപ്പാക്കുമ്പോൾ എല്ലാ സ്ത്രീകളും ഇവർക്ക് വോട്ടു ചെയ്യുമെന്ന് വിചാരിച്ചു. ഇത്രയും സ്ത്രീകൾ നിരത്തിലിറങ്ങുമെന്ന് ഇവർ ആരും വിചാരിച്ചില്ല. കെ മുരളീധരൻ എം എൽ എ പറഞ്ഞു. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കാന്‍ സെക്രട്ടേറിയറ്റിനു മുന്നിൽ ഗണേശോത്സവ ട്രസ്റ്റ് കമ്മിറ്റി സംഘടിപ്പിച്ച സംഗീതാര്‍ച്ചന ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ മുരളീധരൻ. ശബരിമലയിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും പാലിക്കണമെന്നും 10 നും 50 നും ഇടയിലുള്ള സ്ത്രീകൾക്ക് പോകണ്ട എന്നും പറയുമ്പോൾ പിന്നെ പിണറായിക്കെന്താ ഇത്ര നിർബന്ധം,
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പത്മകുമാർ പറഞ്ഞു എന്റെ വീട്ടിലെ സ്ത്രീകളെ ശബരിമലയിലേക്ക് അയക്കില്ലെന്ന് അപ്പോൾ മുഖ്യമന്ത്രി ചോദിക്കുകയാണ് ആരാ ഇയാൾ പറയാനെന്ന് . അപ്പോൾ ആരാ തീരിമാനിക്കേണ്ടത്. പത്മകുമാറിന്റെ വീട്ടിലെ സ്ട്രീകളെ ശബരിമലയ്ക്ക് പോകണമെന്ന് പത്മകുമാർ ആണോ തീരുമാനിക്കേണ്ടത് അതോ പിണറായി ആണോ.
ഏതുമതത്തിന്റെയും ആചാരങ്ങളും അനുഷ്ഠാനങ്ങളും ഈ സംസ്ഥാനത്ത് ഈ രാജ്യത്ത് പരിപാലിക്കപ്പെടണം അതിനെതിരായിട്ട് ഒരു വിധി ഉണ്ടാകുമ്പോൾ നിയമ നിര്മാണത്തിലൂടെ അതിനെ മറികടക്കാനുള്ള മാർഗങ്ങൾ ഗവൺമെന്റ് തീരുമാനിക്കണം. അല്ലാതെ അതിനെ ഓരോ ഇംഗ്ലീഷ് അക്ഷരത്തിന്റെ പേരുപറഞ്ഞു അങ്ങോട്ടും ഇങ്ങോട്ടും തമ്മിലടിപ്പിക്കാൻ നോക്കണ്ട.
ചിലർ കേസിൽ നിന്ന് രക്ഷപ്പെടാൻവേണ്ടി മുഖ്യമന്ത്രിയെ മണിയടിക്കാൻ എന്തെങ്കിലുമൊക്കെ പറഞ്ഞുകൊണ്ടിരിക്കുമെന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തു.