ഹരാരെ:സിംബാവെ പര്യടനത്തിന്റെ ആദ്യ മത്സരത്തില്‍ ടീം ഇന്ത്യക്ക് ജയം. പ്രമുഖ താരങ്ങള്‍ക്ക് അവധികൊടുത്ത് യുവനിരയുമായി എത്തിയ ഇന്ത്യ സിംബാവെയെ ഒന്‍പത് വിക്കറ്റിന് പരാജയപെടുത്തി. സെഞ്ച്വറി നേടിയ കെ എല്‍ രാഹുലിന്റെ (100) മികച്ച ഇന്നിങ്ങ്‌സാണ്
ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. അമ്പാട്ടി റായിഡു (62)
മികച്ച പ്രകടനം നടത്തി.
ആദ്യം ബാറ്റ് ചെയ്ത സിംബാവെ 49.5 ഓവറില്‍ 168 റണ്‍സിന് ഓള്‍ ഔട്ടായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 45 പന്തുകള്‍ ശേഷിക്കെ 42.3 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സ് എടുത്ത് വിജയം കണ്ടു. ഇന്ത്യയ്ക്ക് വേണ്ടി ജംസ്പ്രീത് ബുംമ്ര നാല് വിക്കറ്റും. ബരീന്ദ്രര്‍
സ്രാണ്‍, ധവാല്‍ കുല്‍ക്കര്‍ണി എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി. ടോസ് നേടി ഇന്ത്യ സിംബാവെയെ ബാറ്റിങ്ങിനയച്ചു.