തിരുവനന്തപുരം: ഫിസിക്സ് അധ്യാപകയായി ജോലി ചെയ്യുമ്പോൾ മാധ്യമ പ്രവർത്തനത്തിൽ അഭിനിവേശം കൊണ്ടു മാധ്യമ പ്രവർത്തന രംഗത്ത് എത്തിയപ്പെടുകയും അവിടെ നിന്ന് സജീവ രാഷ്ട്രീയത്തിൽ എത്തുകയും ചെയ്ത ഒരാളാണ് ഞാൻ. സജീവ രാഷാട്രീയ പ്രവർത്തനത്തിൽ എത്തിയപ്പോൾ ഒരു പക്ഷെ അപ്പുറം ഇരുന്നുകൊണ്ട് ഒരു മാധ്യമ പ്രവർത്തകയായി പറഞ്ഞുകൊണ്ടിരുന്നതിനെക്കാൾ. വളരെ ദുഷ്കരമാണ് രാഷ്ട്രീയമെന്നു എനിക്ക് വളരെ നേരിട്ട് ബോധ്യപ്പെടുകയായിരുന്നു.
ഉദാഹരണം. സാധാരണ ചാനലിലെ ഒമ്പതുമണി ചർച്ചയ്ക്ക് എംഎൽഎമാരെ വിളിക്കാറുണ്ടായിരുന്നു. മണ്ഡലത്തിന് പുറത്താണ് അവരെങ്കിൽ അപ്പോൾ പറയും വണ്ടി അയച്ചാൽ വരാമെന്നു. ഞാൻ ജോലി ചെയ്തിരുന്ന സ്ഥാപനനത്തിലെ സാമ്പത്തിക സ്ഥിതി വലിയ മോശമായിരുന്നു. ആയതുകൊണ്ട് നമ്മൾ വളരെ ബുദ്ധിമുട്ടും അപ്പോൾ മനസ്സിൽ വിചാരിക്കും അവർക്ക് വണ്ടി ഉണ്ടല്ലോ ഒന്ന് വന്നു പൊയ്ക്കൂടേ എന്ന്. പക്ഷെ സ്വന്തം മണ്ഡലത്തിൽ പോലും ഓടി എത്താൻ വണ്ടിക്കുള്ള ഇന്ധന കൂപ്പൺ കിട്ടില്ലെന്നുള്ളത് ഞാൻ എംഎൽഎ ആയപ്പോഴാണ് മനസ്സിലാകുന്നത്. ഇതുപോലുയുള്ള നിരവധി ഉദാഹരണങ്ങളുണ്ട്. ടഗോർ തീയറ്ററിൽ എംഎൽഎമാരും മാധ്യമപ്രവർത്തകരും പങ്കെടുത്ത മനസ്സുതുറക്കൽ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ. തോമസ് ജേക്കബിന് സമ്മാനിക്കുന്ന സ്വദേശാഭിമാനി കേസരി പുരസ്കാര ദാനത്തിനോടനുബന്ധിച്ചാണ് പരിപാടി സംഘടിക്കപ്പെട്ടത്.
ഒരു മാധ്യമ പ്രവർത്തകയായ ഞാൻ തെരെഞ്ഞെടുപ്പിൽ നിന്നിട്ടു മാധ്യമങ്ങളിൽ നിന്ന് ആ പരിഗണ ലഭിച്ചില്ല. രണ്ടു മൂന്നു മാധ്യമങ്ങളുട ഭാഗത്തു നിന്ന് ഒരിക്കലും ഉണ്ടായിട്ടില്ലെന്നുള്ളത് ഒരു വസ്തുതയാണ്. എന്നെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചപ്പോൾ എട്ടുമണിയോടെ ഒരു ചർച്ച ചാനലിൽ കേൾക്കാൻ ഇടവന്നു. വ്യക്‌തിപരമായി ഞാൻ തകർന്നു പോയെന്നു പറയാം.വര്ഷങ്ങളായി എന്നെ കൃത്യമായി അറിയുന്ന ഒരാൾ ആ ചർച്ചയിൽ ഒരു മണിക്കൂർ ചർച്ച ചെയ്തുത് എനിക്കെതിരെയാണ്. പിന്നെ തെരെഞ്ഞെടുപ്പ് കഴിയുന്ന മുപ്പതു ദിവസവും ചാനലിലെ ചർച്ച ഞാൻ കേട്ടിട്ടില്ല. കാരണം എനിക്ക് നിരുത്സാഹപ്പെടാൻ സമ്മതമുണ്ടായിരുന്നില്ല.
ഞാൻ മാധ്യമത്തിൽ ജോലി ചെയ്യുമ്പോൾ ഏറ്റവുമധികം റേറ്റിങ് ഉണ്ടാകുന്ന പരിപാടി ക്രൈം സ്റ്റോറീസിലാണ്. അന്ന് രാത്രി പതിനൊന്നു മണിക്കാണ്. ഇന്നത് സമയം മാറ്റിപത്തുമണിക്കാക്കിയെന്നു തോന്നുന്നു. ആ മാറ്റം കുറച്ചു കൂടി പ്രേക്ഷകരെ ആകര്ഷിക്കാൻ വേണ്ടിയാണ്. ചാനലിൽ റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്ത് വരുന്നത് ഈ അരമണിക്കൂർ ക്രൈം പരിപാടിയാണ്. നല്ല പരിപാടികൾക്ക് റേറ്റിങ് വളരെ കുറവാണ്. എന്റെ ചോദ്യം ഈ ഒഴുക്കിനൊപ്പം മാധ്യമങ്ങൾ നീന്തിയാൽ മതിയോ? ആളുകൾക്കും വേണ്ടാത്തതും മാധ്യമങ്ങൾ ക്കൊടുക്കേണ്ടതുണ്ട്. ഈ ഒഴുക്കിനൊപ്പം നീന്തുമ്പോഴും കാലത്തിന്റെ മാറ്റാത്തിനൊപ്പം ഉത്തരവാദിത്വമുള്ള ഇടപെടൽ മൊത്തത്തിൽ ഉണ്ടാകേണ്ടതാണെന്നും വീണാ ജോർജ് പറഞ്ഞു.