ന്യൂസിലാൻഡ് ബൗളിങ് കോച്ചായി മുന് ഇംഗ്ലണ്ട് ഓൾരൌണ്ടെർ ദിമിത്രി മസ്കരാനസിനെ നിയമിച്ചു. രണ്ടു വര്ഷത്തേക്കാണ് നിയമനം.
ഇഗ്ലണ്ടിൽ നടന്ന പരമ്പരയിൽ ഇടക്കാല ബൗളിംഗ് കോച്ചായി മികച്ച സേവനം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് ന്യൂസിലാൻഡ് മസ്കരാനസിന്റെ മുഴുവൻസമയ കോച്ച് ആക്കുന്നത് . ലോകകപ്പിനുശേഷം ബൗളിംഗ് കോച്ച് ഷെയിൻ ബോണ്ട് രാജിവച്ചതിനെതുടര്ന്നാണ് മസ്കരാസിന്റെ ഇടക്കാല സേവനം ന്യുസിലണ്ട് പ്രയോജനപ്പെടുത്തിയത്.
ഇന്ഗ്ലാണ്ടിനു വേണ്ടി 34 മത്സരങ്ങൾ കളിച്ചുട്ടുള്ള മസ്കര്നാസ് ആഭ്യന്തര മത്സരങ്ങളിലാണ് ഏറ്റവും കൂടുതൽ തിളങ്ങിയത്. രാജസ്ഥാൻ റോയൽസിൽ ഒരേസമയം കളിക്കാരനും കോച്ചുമായിരുന്നു.