തൃശൂര്‍:അഴിമതിയാരോപണത്തിന്റെ പേരില്‍ മുന്‍ വനംമന്ത്രി കെ.പി. വിശ്വനാഥനോട് ചെയ്തത് തെറ്റായിരുന്നുവെന്നും വളരെ വേദനയോടെയാണ് ഇക്കാര്യം തിരിച്ചറിഞ്ഞതെന്നും മുഖ്യമന്ത്രി തൃശൂരില്‍ പറഞ്ഞു.
കോടതി പരാമര്‍ശത്തിന്റെ പേരില്‍ രാജി പാടില്ലായിരുന്നു. അന്ന് രാജി വാങ്ങിയത് തെറ്റ്, ഇന്നും മനസാക്ഷിക്കുത്ത് ഉണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ചെയ്യാത്ത കുറ്റത്തിനായിരുന്നു കെ.പി.വിശ്വനാഥന്‍ രാജിവച്ചത്. അതിനു പകരമായി തനിക്ക് എന്തെങ്കിലും ചെയ്യാന്‍ സാധിച്ചോവെന്നും ഉമ്മന്‍ ചാണ്ടി ചോദിച്ചു.
അതുപോലെ അഴിമതിയാരോപണത്തിന്റെ പേരില്‍ ധനമന്ത്രി കെ.എം. മാണി
രാജിവക്കേണ്ടതില്ല. വിന്‍സണ്‍ എം. പോള്‍
സ്ഥാനം ഒഴിഞ്ഞതിന്റെ കീഴ്!വഴക്കം മാണിക്ക് ബാധകമല്ല. അഴിമതിയാരോപണത്തിന്റെ
പേരില്‍ ആരെയും ശിക്ഷിക്കില്ലെന്നും ജനകീയ കോടതിയില്‍ വിശ്വാസമുണ്ടെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.