NEWS09/07/2015

വടക്കു–കിഴക്കൻ സംസ്ഥാനക്കാരെ അപമാനിച്ചാൽ അഞ്ചു വര്‍ഷംവരെ തടവുശിക്ഷ

ayyo news service
ന്യൂഡല്‍ഹി:വടക്കു–കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ  അപമാനിക്കുന്ന തരത്തിലുള്ള പദപ്രയോഗം നടത്തുന്നവരെ അഞ്ചു വര്‍ഷംവരെ  ശിക്ഷിക്കുന്ന തരത്തില്‍ ഇന്ത്യന്‍ ശിക്ഷാ നിയമം (ഐപിസി) ഭേദഗതി ചെയ്യാന്‍ തീരുമാനിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഹൈക്കോടതിയില്‍ അറിയിച്ചു. മന്ത്രിസഭാ അനുമതിയോടെ ഐപിസിയില്‍ 153 സി, 509 എ എന്നീ വകുപ്പുകള്‍ കൂടി ചേര്‍ക്കുമെന്നും മന്ത്രാലയം അറിയിച്ചു.

വടക്കു കിഴക്കന്‍ മേഖലയില്‍ നിന്നുള്ളര്‍ നേരിടുന്ന അക്രമങ്ങള്‍ ചെറുക്കാന്‍ നടപടികള്‍ നിര്‍ദേശിക്കുന്നതിനായി നിയോഗിച്ച എം.കെ. ബേസ്ബറുവ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പൂര്‍ണമായി സ്വീകരിച്ചതായും അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ സഞ്ജയ് ജയിന്‍ അറിയിച്ചു.

ഐപിസി ഭേദഗതിക്കു പുറമേ നിയമ സഹായം ഉള്‍പ്പെടെയുള്ള അധിക സേവനങ്ങള്‍ ലഭ്യമാക്കാന്‍ കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്.  അരുണാചല്‍ പ്രദേശ് എംഎല്‍എയുടെ മകനെ ഒരു സംഘം അടിച്ചു കൊലപ്പെടുത്തിയതിനു പിന്നാലെയാണ് സര്‍ക്കാര്‍ നടപടികള്‍ ശക്തിപ്പെടുത്തിയത്.

Views: 1139
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024