തിരുവനന്തപുരം: തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിലെ ലൈറ്റ് മെട്രോ പദ്ധതിക്ക് ഭരണാനുമതി നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇ.ശ്രീധരനുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയുടെ തുടര്‍ച്ചയായാണ് ഇന്നത്തെ തീരുമാനം. ഡി.എം.ആര്‍.സിയുടെ പദ്ധതിരേഖയിലെ വിവരങ്ങള്‍ ഉള്‍പ്പെടുത്തി കേന്ദ്രത്തിന് പുതിയ കത്ത് നല്‍കാനും മന്ത്രിസഭ തീരുമാനിച്ചു.
നേരത്തെ ലൈറ്റ് മെട്രോ പദ്ധതിക്ക് കേന്ദ്ര നഗരാസൂത്രണ മന്ത്രാലയം വിയോജനക്കുറിപ്പ് എഴുതിയിരുന്നു. പദ്ധതിക്ക് അനുമതി തേടി സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ മാസമാണ് വിശദ പഠനറിപ്പോര്‍ട്ടിനൊപ്പം കത്തുനല്‍കിയത്. പദ്ധതിയുടെ അനിവാര്യത ചൂണ്ടിക്കാട്ടാതെ നല്‍കിയ കത്ത് സംസ്ഥാന സര്‍ക്കാരിന്റെ താല്പര്യമില്ലായ്മ വെളിപ്പെടുത്തുന്നതാണെന്ന് അന്നേ വിമര്‍ശമുയര്‍ന്നിരുന്നു. നഗരാസൂത്രണ മന്ത്രാലയം വിയോജനക്കുറിപ്പെഴുതിയ പശ്ചാത്തലത്തിലാണ് പ്രസ്തുത കത്തിന് പകരമായി പദ്ധതിയുടെ അനിവാര്യത ചൂണ്ടിക്കാട്ടി മറ്റൊരു കത്തയയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.