NEWS06/05/2016

എക്‌സിറ്റ് പോളിനും അഭിപ്രായ വോട്ടെടുപ്പിനും വിലക്ക്

ayyo news service
തിരുവനന്തപുരം:നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മെയ് 16 വൈകുന്നേരം 6.30 വരെ എക്‌സിറ്റ് പോള്‍ സംഘടിപ്പിക്കുന്നതിനും പോള്‍ ഫലം അച്ചടി  ഇലക്ട്രോണിക മാധ്യമങ്ങള്‍ വഴിയും മറ്റു പ്രകാരത്തിലും പ്രകാശിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതും ജനപ്രാതിനിധ്യ നിയമപ്രകാരം വിലക്കുളളതായി വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനം പുറപ്പെടുവിച്ചു.

വോട്ടെടുപ്പ് പൂര്‍ത്തീകരിക്കുന്നതിന് മുമ്പുളള 48 മണിക്കൂര്‍ കാലയളവില്‍ അഭിപ്രായ വോട്ടെടുപ്പുകള്‍ക്കും മറ്റു പോള്‍ സര്‍വേകള്‍ ഫലങ്ങളും ഇലക്ട്രോണിക് മാധ്യമങ്ങള്‍ വഴി പ്രദര്‍ശിപ്പിക്കുന്നതിനും ജനപ്രാധിനിധ്യ നിയമം 126(ഒന്ന്) (ബി) പ്രകാരം നിരോധനം ഏര്‍പ്പെടുത്തിയിട്ടുളളതായി വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.


Views: 1602
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024